»   » ഒടുവില്‍ കാര്യങ്ങള്‍ രംഭ ആഗ്രഹിച്ചതു പോലെ തന്നെ, ക്ലൈമാക്‌സില്‍ അപ്രതീക്ഷിത ട്വിസ്റ്റ്

ഒടുവില്‍ കാര്യങ്ങള്‍ രംഭ ആഗ്രഹിച്ചതു പോലെ തന്നെ, ക്ലൈമാക്‌സില്‍ അപ്രതീക്ഷിത ട്വിസ്റ്റ്

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാതാരങ്ങളുടെ വിവാഹവും വേര്‍പിരിയലും എന്നും വാര്‍ത്തയാവാറുണ്ട്. പ്രിയ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യമാണ്. പ്രണയവും വിവാഹവും വഴി പിരിയലുമെല്ലാം തുടര്‍ക്കഥയാവുകയാണ്. എന്നാല്‍ ഇതാദ്യമായണ് വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി വേര്‍പിരിയുന്നതിന് പകരം വീണ്ടും ഒരുമിക്കുന്നത്.

രംഭയുടെ ഭര്‍ത്താവ് ഇന്ദിരാകുമാറാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2010 ലാണ് രംഭയും ഇന്ദിരാകുമാറും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. കുറച്ച് നാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.

ഇന്ദിരാകുമാറുമായി വിവാഹം

ഗ്ലാമര്‍ റോളുകളുമായി തെന്നിന്ത്യന്‍0 സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് രംഭ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഏപ്രിലിലാണ് രംഭയും കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രനും വിവാഹിതരായത്. രണ്ട് പെണ്‍കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.

വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

തെന്നിന്ത്യന്‍ താരറാണിയായിരുന്ന രംഭ സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്. പതിവ് പോലെ വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന താരം വീട്ടുകാര്യവും മക്കളെ നോക്കുന്നതിനുമൊക്കെയായി തിരക്കിലാണ്. ടൊറന്റോയിലാണ് ഇവര്‍ സെറ്റില്‍ ചെയ്തിട്ടുള്ളത്.

രംഭയുടെ ആവശ്യമായിരുന്നില്ല

പതിവില്‍ നിന്നും വിപരീതമായൊരു ആവശ്യവുമായാണ് രംഭ കോടതിയെ സമീപിച്ചത്. തന്നെ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിയ്ക്കരുതെന്നാവശ്യപ്പെട്ടാണ് അഭിനേത്രി കോടതിയെ സമീപിച്ചത്. എന്നാല്‍ രംഭയുമായി ഒരുമിച്ച് താമസിക്കാന്‍ കഴിയില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

വിവാഹ മോചനം വേണ്ടെന്നു വെച്ച് ഒന്നായി

രംഭ ആഗ്രഹിച്ചതു പോലെ തന്നെ ഭര്‍ത്താവിനെ താരത്തിന് തിരിച്ചുകിട്ടി. വിവാഹ മോചന ഹര്‍ജി കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെ നിര്‍ദേശപ്രകാരം കൗണ്‍സിലിങ്ങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും വീണ്ടും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു.

ശാലീനതയുമായി മലയാള സിനിമയിലേക്ക്

സര്‍ഗത്തിലെ നീണ്ടു മെലിഞ്ഞ സുന്ദരി പ്പെണ്‍കുട്ടിയെ വളരെ പെട്ടെന്നു തന്നെയാണ് മലയാള സിനിമ ഏറ്റെടുത്തത്. ചമ്പക്കുളം തച്ചന്‍, സര്‍ഗം തുടങ്ങിയ സിനിമകളിലൂടെ രംഭയും വിനീതും ഒരു കാലത്തെ മികച്ച ജോഡികളായി മാറുകയായിരുന്നു.

ഗ്ലാമര്‍ റോളുകള്‍ സ്വീകരിച്ചു തുടങ്ങി

ശാലീന സൗന്ദര്യത്തോടെ മലയാള സിനിമയില്‍ കടന്നു വന്ന പല അഭിനേത്രികളും മറ്റു ഭാഷയില്‍ പോയി ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്നത് പതിവാണ്. അത്തരത്തില്‍ അന്യഭാഷാ ചിത്രങ്ങളിലൂടെ ഗ്ലാമര്‍ റാണിയായി രംഭയും മാറി. തെന്നിന്ത്യന്‍ സിനിമയും ബെളിവുഡും താരത്തിനെ സ്വീകരിച്ചു. മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം ഉത്തമ കുടുംബിനിയായി രംഭ ഒതുങ്ങി.

English summary
Actress Rambha get her husband back with her family

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam