»   » കന്നഡ വിവാദനായിക രമ്യ ലോക്‌സഭയിലേക്ക്

കന്നഡ വിവാദനായിക രമ്യ ലോക്‌സഭയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

മൈസൂര്‍: കന്നഡ സിനിമയിലെ സൂപ്പര്‍ നായിക രമ്യ ലോക്‌സഭയിലെ പ്രായം കുറഞ്ഞ അംഗമാകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാണ്ഡ്യയില്‍ നിന്നുമാണ് രമ്യ മത്സരിക്കുന്നത്. ആഗസ്ത് 21 നാണ് മാണ്ഡ്യയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

നിലവില്‍ ലക്ഷദ്വീപില്‍ നിന്നുളള കോണ്‍ഗ്രസ് എം പിയായ മഹമ്മദ് സയീദാണ് ലോക്‌സഭയിലെ ജൂനിയര്‍ അംഗം. 31 കാരനായ സയീദിനെ മറികടന്ന് ലോക്‌സഭയിലെ ജൂനിയറാകാനാണ് 30 കാരിയായ രമ്യയുടെ നോട്ടം. രമ്യ മാത്രമല്ല, മാണ്ഡ്യയ്ക്ക് വേറെയും സിനിമാ ബന്ധങ്ങളുണ്ട്. കന്നഡ സിനിമാതാരവും സുമലതയുടെ ഭര്‍ത്താവുമായ അംബരീഷാണ് മാണ്ഡ്യയില്‍ നിന്നുള്ള എം എല്‍ എ.

സിനിമയിലെ എണ്ണം പറഞ്ഞ പ്രകടനം മാത്രമല്ല, ഒരു പിടി വിവാദങ്ങളും ഈ ഗ്ലാമര്‍ നായികയെ വാര്‍ത്തകളില്‍ എത്തിച്ചിട്ടുണ്ട്.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

ദിവ്യ സ്പന്ദന എന്നാണ് രമ്യയുടെ ശരിക്കുള്ള പേര്.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

1982 നവംബര്‍ 29 നാണ് രമ്യ ജനിച്ചത്. 30 വയസ്സുള്ള രമ്യ ജയിച്ചാല്‍ ലോക്‌സഭയിലെ ജൂനിയര്‍ അംഗമാകും.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

കന്നഡയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രമ്യ

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

കന്നഡ സിനിമയിലെ ഗോള്‍ഡന്‍ ഗേള്‍ എന്നാണ് രമ്യയുടെ വിളിപ്പേര്

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

സാന്‍ഡല്‍വുഡ് ക്വീന്‍ എന്നും രമ്യ അറിയപ്പെടുന്നു

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

2003 ല്‍ പുനീത് രാജ്കുമാറിനൊപ്പം അഭി എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ അരേങ്ങറ്റം.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

അടുത്തിടെ രമ്യയുടെ ചില ചൂടന്‍ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിച്ചിരുന്നു.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

ബാഗ്ലൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴില്‍ സംസാരിച്ചും രമ്യ വിവാദത്തില്‍ പെട്ടിട്ടുണ്ട്.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

ഷൂട്ടിംഗിനിടെ രമ്യ സംവിധായകരുമായി പലതവണ ഇടഞ്ഞിട്ടുണ്ട്.

രമ്യ സിനിമയില്‍ നിന്നും ലോക്‌സഭയിലേക്ക്

ആഗസ്ത് 21 നാണ് മാണ്ഡ്യയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

English summary
If Ramya wins the Mandya Lok Sabha by-election scheduled for August 21, she will be India’s youngest Member in the current 15th Lok Sabha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam