twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി രമ്യയുടെ വിജയവും ഓണ്‍ലൈന്‍ വിവാദങ്ങളും

    |

    മൈസൂര്‍: കന്നഡ സിനിമയിലെ ഗ്ലാമര്‍ നായികയായ രമ്യ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത് പലര്‍ക്കും പിടിച്ചിട്ടില്ല. അവര്‍ക്കെതിരെ മത്സരിച്ച് തോറ്റ ജനതാദള്‍ - ബി ജെ പി - കെ ജെ പി പാര്‍ട്ടികളുടെ അണികള്‍ക്ക് മാത്രമല്ല കര്‍ണാടകത്തില്‍ സ്ഥാനാര്‍ത്ഥികളേ ഇല്ലാത്ത പാര്‍ട്ടികള്‍ളുടെ അണികള്‍ വരെ രമ്യയെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്നു.

    ഓണ്‍ലൈന്‍ ലോകത്തായിരുന്നു കൂടുതല്‍ വിവാദങ്ങള്‍. മാദകനടി രമ്യയെ ലോക്‌സഭയിലെത്തിച്ച പാര്‍ട്ടി എന്ന് കോണ്‍ഗ്രസിനെയും സീറ്റ് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന നടി എന്ന് രമ്യയെയും ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ ചീത്ത പറഞ്ഞു. ഇനി ഡിസ്‌കോ ശാന്തിയും പൂനം പാണ്ഡെയും എന്തിന് ഷക്കീലയെ വരെ കോണ്‍ഗ്രസ് മത്സരിപ്പിക്കും എന്ന് ഫേസ്ബുക്കില്‍ കളിയാക്കിയവരും കുറവല്ല.

    എന്നാല്‍ എന്താണ് രമ്യ ജയിച്ചതുകൊണ്ടുള്ള കുഴപ്പം. അഭിനയം അവരുടെ പ്രൊഫഷനാണ്. ഗ്ലാമറായിത്തന്നെ അവര്‍ അഭിനയിച്ചിട്ടുണ്ട്. അതൊരു രഹസ്യമൊന്നുമല്ല. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുക എന്നത് ഒരു നല്ല നടിയുടെ ലക്ഷണമാണ്. എന്നാല്‍ അതില്‍ അസഭ്യം പറയാനെന്തിരിക്കുന്നു. അതീവ ഗ്ലാമറസായി അവര്‍ അഭിനയിച്ച സഞ്ജു വെഡ്‌സ് ഗീത എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വരെ കിട്ടിയിട്ടുണ്ട്.

    രമ്യയുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ ചില ഗ്ലാമര്‍ വേഷങ്ങള്‍ നോക്കൂ.

    രമ്യ

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    ദിവ്യ സ്പന്ദന എന്നാണ് രമ്യയുടെ ശരിക്കും പേര്.

    ഗോള്‍ഡന്‍ ഗേള്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    കന്നഡ സിനിമയിലെ ഗോള്‍ഡന്‍ ഗേള്‍ എന്നാണ് രമ്യ അറിയപ്പെടുന്നത്.

    സഞ്ജു വെഡ്‌സ് ഗീത

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    രമ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുത്ത ചിത്രമാണ് സഞ്ജു വെഡ്‌സ് ഗീത.

    അംബാസിഡര്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് രമ്യ.

    ഫിലിംഫെയര്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    രണ്ട് തവണ ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ നടിയാണ് രമ്യ. 2006 ലും 2012ലുമായിരുന്നു ഈ നേട്ടങ്ങള്‍

    അരങ്ങേറ്റം

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    2003 മുതലാണ് രമ്യ കന്നഡ സിനിമയില്‍ സജീവമായത്. അഭിയിലൂടെയായിരുന്നു അരങ്ങേറ്റം

    വിവാദങ്ങളില്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    നിരവധി വിവാദങ്ങളിലും രമ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

    സാന്‍ഡല്‍വുഡ് ക്വീന്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    സാന്‍ഡല്‍വുഡ് ക്വീന്‍ എന്നാണ് കന്നഡ സിനിമയില്‍ രമ്യ അറിയപ്പെടുന്നത്.

    മാണ്ഡ്യ എം പി

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    മാണ്ഡ്യയില്‍ നിന്നാണ് രമ്യ ലോക്‌സഭയിലെത്തിയത്.

    മാണ്ഡ്യയുടെ കൊച്ചുമകള്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    മാണ്ഡ്യയുടെ കൊച്ചുമകള്‍ എന്നാണ് രമ്യ സ്വയം വിശേഷിപ്പിക്കുന്നത്.

    വിമര്‍ശനം ഓണ്‍ലൈനില്‍

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    രമ്യയെ മാദകനടി എന്നായിരുന്നു ഓണ്‍ലൈനിലെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. രമ്യയെ ജയിപ്പിച്ച വകയില്‍ കോണ്‍ഗ്രസിനും കിട്ടി കണക്കിന്

    ഭൂരിപക്ഷം ഗംഭീരം

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    എന്നിട്ടും 47,622 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ജയിച്ചുകയറിയത് എന്നോര്‍ക്കണം.

    ജൂനിയര്‍ എം പി

    രമ്യയുടെ ജയത്തില്‍ എന്താണിത്ര വിവാദം?

    പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രമ്യ.

    English summary
    South Indian Actress Ramya is the most glamourous Member of Parliament. Ramya's historic win in Mandya create controversies in online and offline world.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X