»   » ഇന്നസെന്റിനോട് അമ്മയില്‍ നിന്നും രാജിവെക്കാന്‍ നടി രഞ്ജിനിയുടെ അപേക്ഷ!!!

ഇന്നസെന്റിനോട് അമ്മയില്‍ നിന്നും രാജിവെക്കാന്‍ നടി രഞ്ജിനിയുടെ അപേക്ഷ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ ആരെങ്കിലും എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ അവര്‍ അപ്പോള്‍ തന്നെ വിവാദത്തില്‍ പെട്ടുപോവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ ഇന്നസെന്റ് നടത്തിയ വാര്‍ത്ത സമ്മേളനം ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ 'തട്ടത്തിന്‍ മറയത്ത്' പുതിയൊരു സര്‍പ്രൈസ് തരുന്നു! എന്താണെന്ന് അറിയണോ?

സിനിമയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഇന്നസെന്റ് സംസാരിച്ചത്. സിനിമയിലുള്ള മോശം സ്്ത്രീകള്‍ കിടക്ക് പങ്കിടുന്നുണ്ടാവും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടെ ആ പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനിടെ നടി രഞ്ജിനി ഇന്നസെന്റിനെതിരെ സംസാരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

അത്ഭുതം തോന്നുന്നു..

ഇപ്പോള്‍ മലയാള സിനിമയില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുകയാണെന്നാണ് രഞ്ജിനി പറയുന്നത്.

ദേഷ്യവും സങ്കടവും വരുന്നു

അമ്മയുടെ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇന്നസെന്റിന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനം കേട്ട് തനിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടെന്നും നമ്മള്‍ ഈ ലോകത്ത് തന്നെയാണോ ജീവിക്കുന്നതെന്നും തോന്നിയെന്നും രഞ്ജിനി പറയുന്നു.

രാഷ്ട്രീയക്കാരനാണോ?

ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്നസെന്റ് ഒരു രാഷ്ട്രീയക്കാരന്റെ ഒരു ഗുണവും തന്നില്‍ ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

എല്ലാ മലയാളികളും കേട്ടു

അദ്ദേഹം പാര്‍ലമെന്റില്‍ ഇരുന്ന് ഉറങ്ങുന്നതും സ്വപ്‌നം കാണുന്നതും ഇന്നലെത്തെ അഭിമുഖത്തില്‍ നിന്നും എല്ലാ മലയാളികള്‍ക്കും മനസിലായി കഴിഞ്ഞിരിക്കുകയാണെന്നും രഞ്ജിനി പറയുന്നു.

എന്റെ പൊന്നു ചേട്ടാ..

എന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രിയപ്പെട്ട ചേട്ട നിങ്ങള്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് ഒരു സിനിമയിലെ ഒരു കോമഡി രംഗമല്ലെന്നും ഇതൊക്കെ നിര്‍ത്തി അമ്മയില്‍ നിന്നും പുറത്ത് പോവുന്നതാണ് നല്ലതെന്നും രഞ്ജിനി പറയുന്നു.

ദിവസങ്ങള്‍ കഴിയും തോറും..

ഓരോ ദിവസം കഴിയും തോറും നിങ്ങള്‍ നമ്മുടെ സിനിമയിലെ സ്ത്രീകളെക്കുറിച്ച് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും നടി പറയുന്നു.

അമ്മ ആര്‍ക്കും കളിക്കാനുള്ളതല്ല

അമ്മ ആര്‍ക്കും തമാശ കളിക്കാനുള്ള അസോസിയേഷന്‍ ഒന്നുമല്ല. താരങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നതിന് പകരം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു കൂടെ എന്നും രഞ്ജിനി ചോദിക്കുന്നു.

നടപടി കൈകൊള്ളണം

ഇത്തരത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടും ഡിജിപിയോടും എം പി ക്കെതിരെ നിയമനടപടി കൈകൊള്ളണമെന്നുള്ളതാണ് തന്റെ അഭ്യര്‍ത്ഥനയെന്നും രഞ്ജിനി പറയുന്നു.

മാതൃകയാകേണ്ട ആളാണ്

ഇന്നസെന്റിനെ പോലെയുള്ള ആളുകള്‍ സാധാരണക്കാര്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്. എന്നാല്‍ ഒരു കൈയില്‍ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയുകയും മറുവശത്ത് അവരെ പരസ്യമായി അപമാനിക്കുകയുമാണ്.

സ്ത്രീകള്‍ക്ക് എപ്പോഴെങ്കിലും ബഹുമാനം ലഭിക്കുമോ?

ഇത്തരത്തില്‍ പുരുഷന്മാര്‍ മേധാവിത്വം കാണിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് എപ്പോഴെങ്കിലും ബഹുമാനം കിട്ടുമോ എന്നും രഞ്ജിനി ചോദിക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള നിലപാടും ഒരു പദവി വഹിക്കാനുള്ള കഴിവില്ലായ്മയും താങ്കള്‍ തെളിയിച്ചിരിക്കുന്നതിനാല്‍ ഓരോ തവണയും ക്ഷമാപണം നടത്തുന്നതില്‍ ഒരു കാര്യവുമില്ല. നമ്മുടെ സഹോദരിക്ക് നീതി കിട്ടുന്നത് വരെ മലയാള സിനിമയുടെ കറുത്ത കാലമാണെന്നും രഞ്ജിനി പറയുന്നു.

English summary
Actress Ranjini's Facebook post about Innocent's comment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam