»   » അമ്മായി അമ്മ ജമീലയെ പുകഴ്ത്തി റീമ കല്ലിങ്കല്‍

അമ്മായി അമ്മ ജമീലയെ പുകഴ്ത്തി റീമ കല്ലിങ്കല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രിയാണ് ആഷികിന്റെ ഉമ്മച്ചി ജമീല എന്ന് റീമ കല്ലിങ്കല്‍. വനിതാ ദിനത്തില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റീമ തന്റെ അമ്മായി അമ്മ ജമീലയെ കുറിച്ച് പറയുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും പൂര്‍ണ അര്‍പ്പണ മനോഭവത്തോടെയാണ് ഉമ്മച്ചി ചെയ്യുകയുള്ളുവെന്നും റീമ കല്ലിങ്കല്‍ പറയുന്നു.

തന്റെ അമ്മ ഒരു പാവമായിരുന്നു, അച്ഛന്‍ പറയുന്നത് കേട്ട് മാത്രം പ്രവര്‍ത്തിക്കുന്ന ഒരമ്മ. പക്ഷേ അതില്‍ നിന്നും മാറ്റങ്ങള്‍ വേണമെന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ താന്‍ ആഷികിന്റെ ഉമ്മച്ചിയുടെ രീതികള്‍ കണ്ട് പഠിക്കുകയാണെന്നും റീമ കല്ലിങ്കല്‍ പറയുന്നു.

rima-kallingal

ഒരു കൂട്ടു കുടുംബം പോലെയാണ് ആഷികിന്റെ വീട്. എല്ലാവരും ഒത്ത് ചേര്‍ന്ന് സന്തോഷത്തോടെയുള്ള ജീവിതം. ഞാന്‍ ആഗ്രഹിച്ചതും അങ്ങനെ തന്നെയായിരുന്നു. ആഷികിന്റെ ഉമ്മയാണ് അവിടുത്തെ സന്തോഷവും ഉണ്ടാക്കുന്നത്- റീമ പറയുന്നു.

എന്തും തുറന്ന് സംസാരിച്ചാലും ആഷികിന്റെ വീട്ടില്‍ ഒരു പ്രശ്‌നവുമില്ല. എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാല്‍ ഉമ്മച്ചി എല്ലാവരെയും വിളിച്ച് അപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന് റീമ പറയുന്നു.

English summary
Actress Rima Kallingal about her mother in law.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam