»   » മേക്കപ്പ് ഇട്ട് സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഭീഷണി; റിമ കല്ലിങ്കില്‍ പിന്നെ എന്ത് ചെയ്തു?

മേക്കപ്പ് ഇട്ട് സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഭീഷണി; റിമ കല്ലിങ്കില്‍ പിന്നെ എന്ത് ചെയ്തു?

Posted By: Rohini
Subscribe to Filmibeat Malayalam

നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ കുവൈറ്റിലെത്തിയ നടി റിമ കല്ലിങ്കലിന് ഭീഷണി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് ഫെസ്റ്റീവ് നൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

അടങ്ങിയിരിക്കുന്നത് കണ്ട് സഹിക്കുന്നില്ല; ആരാധകര്‍ തെറ്റിപ്പിരിക്കാന്‍ ശ്രമിച്ച താരദാമ്പത്യം

ഭീഷണിയെ തുടര്‍ന്ന് റിമയ്ക്ക് പരിപാടി അവതരിപ്പിക്കാതെ മടങ്ങി പോരേണ്ടി വന്നു. വിദേശ വ്യവസായ സംഘടിപ്പിച്ച കുടുംബ സംഘമവുമായി ബന്ധപ്പെട്ടതായിരുന്നു പരിപാടി.

മേക്കപ്പിട്ട് തയ്യാറായി

മേക്കപ്പ് ഒക്കെ ഇട്ട് നൃത്തം അവതരിപ്പിയ്ക്കാന്‍ തയ്യാറായി റിമ നില്‍ക്കുന്നതിന്റെ തൊട്ടുമുമ്പാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടി മേക്കപ്പ് അഴിച്ച് വച്ച് കാണിയായി സദസ്സില്‍ വന്നിരുന്നു.

എന്തായിരുന്നു ഭീഷണി

റിമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തെ കുറിച്ച് വ്യക്തതയില്ല. റിമ നൃത്തം അവതരിപ്പിച്ചാല്‍ പരിപാടി അലങ്കോലപ്പെടുത്തും എന്ന് നേരത്തെ ചിലര്‍ ഭീഷണി മുഴക്കിയിരുന്നു.

പ്രതികരിച്ചില്ല

വിഷയത്തോട് ഇതുവരെ റിമ കല്ലിങ്കലോ സംഘാടകരോ പ്രതികരിച്ചിട്ടില്ല.

ആരൊക്കെയുണ്ട്

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സയനോര, സിത്താര എന്നിവര്‍ക്കൊപ്പമാണ് റിമ കല്ലിങ്കലും പരിപാടി അവതരിപ്പിയ്ക്കാന്‍ കുവൈറ്റില്‍ എത്തിയത്.

English summary
Actress Rima Kallingal gets threatened

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam