twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാധികയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്; ഫില്‍മീബീറ്റ് മലയാളത്തിന്റെ പ്രതികരണം

    |

    കഴിഞ്ഞ ദിവസം നടി സാധിക വേണുഗോപാലുമായി ബന്ധപ്പെട്ട വാര്‍ത്ത ഫില്‍മീബീറ്റ് മലയാളം പ്രസിദ്ധീകരിച്ചിരുന്നു. 'സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒര്‍ജിനല്‍ തന്നെയാണ്; അടി കിട്ടിയിട്ട് കരഞ്ഞ് പോയ സമയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് നടി സാധിക വേണുഗോപാല്‍' - ഈ തലക്കെട്ടോടെയാണ് വാര്‍ത്ത നല്‍കിയത്. Cinematheque എന്ന ചാനലിന് നല്‍കിയ അഭിമുഖമാണ് വാര്‍ത്തയ്ക്ക് ആധാരം.

    സാധികയെ ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ കാണാത്തത് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് പ്രസ്തുത വീഡിയോയുടെ 27-ാം മിനുറ്റ് മുതല്‍ 35-ാം മിനുറ്റ് വരെയുള്ള ഭാഗത്ത് നടി വ്യക്തമായി പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. പക്ഷെ പിന്നീട് സാധികയുടെ ഏജന്റ് വിപിന്‍ (പ്രമോഷന്‍ കണ്‍സള്‍ട്ടന്റും സെലിബ്രിറ്റി മാനേജറും) ഫില്‍മീബീറ്റ് മലയാളത്തെ ബന്ധപ്പെടുകയും ചില ബുദ്ധിമുട്ടുകളുള്ളതിനാല്‍ പ്രസ്തുത വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    sadhika

    ഇത് പ്രകാരം വാര്‍ത്തയുടെ തലക്കെട്ട് 'തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പുതിയ വാര്‍ത്ത നോക്കാറുണ്ട്; രസകരമായ മറുപടികളുമായി സാധിക വേണു ഗോപാല്‍' എന്നാക്കി മാറ്റി. പ്രസ്തുത വാര്‍ത്തയില്‍ എവിടേയും സാധിക താന്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമില്‍ നിന്നും പിന്മാറിയെന്ന തരത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ നടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ കുറിച്ച് പറയവേ ഫില്‍മീബീറ്റ് മലയാളത്തിനെയും പരാമര്‍ശിച്ചിരിക്കുകയാണ്. ഇത് തീര്‍ത്തും തെറ്റിദ്ധാരണജനകമാണ്.

    പ്രസ്തുത യൂട്യൂബ് ചാനലിന് സാധിക നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

    ''സ്റ്റാര്‍ മാജിക്കിന് മുന്‍പ് ടമാര്‍ പടാര്‍ ആയിരുന്ന സമയത്തും ഞാന്‍ ഉണ്ടായിരുന്നു. പിന്നെ ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തു. ചാക്കോച്ചനൊക്കെ വന്നതിന് ശേഷം ഓണത്തിന്റെ എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഞാന്‍ പിന്നെ വന്നത്. ശേഷം കുറച്ച് നാള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കുറേ ആയിട്ടില്ല. ഇതിനിടയ്ക്ക് ഭയങ്കരമായി ബ്രേക്ക് വന്നു. പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതുകൊണ്ട് സ്റ്റാര്‍ മാജിക്കിലേക്ക് ചെയ്യാന്‍ പറ്റിയില്ല. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോ യില്‍ നിന്ന് വിളിച്ചിട്ടുമില്ല.

    അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. ഞാന്‍ അതില്‍ ഒറ്റയായി നില്‍ക്കുകയാണ് ശരിക്കും. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. സ്റ്റാര്‍ മാജിക്കിന് പറ്റിയൊരു ആളല്ല ഞാനെന്ന് എപ്പോഴും തോന്നാറുണ്ട്. ഗെയിമുകളോട് എനിക്കത്ര താല്‍പര്യമില്ല. കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല. പിന്നെ ചില തമാശകള്‍ ആണെങ്കിലും എനിക്ക് അരോചകമാണെന്ന് തോന്നുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്ളോര്‍ എനിക്ക് ഇഷ്ടമാണ്.

    ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്. ആദ്യമൊക്കെ ലക്ഷ്മി ചേച്ചിയും അനു ചേച്ചിയുമൊക്കെ ഉണ്ടായിരുന്നു. അടുത്ത കാലത്ത് ഉള്ളവരില്‍ ഞാന്‍ മാത്രമാണ് സീനിയര്‍. ബാക്കി എല്ലാം കുട്ടികളാണ്. അവര്‍ എന്തിനും റെഡിയാണ്. ഗെയിമൊക്കെ ആണെങ്കില്‍ അവര്‍ ചാടി മറിഞ്ഞ് നില്‍ക്കും. അത്രയും എനര്‍ജിയാണ്. ഞാന്‍ പിന്നെയും കമ്പനി ചേട്ടന്മാരുമായിട്ടാണ്. അവരുടെ പക്വതയുടെ ലെവലും എന്റേതും ഏകദേശം ഒരുപോലെയാണ്.

    sadhika

    നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റിയെന്ന് വരില്ല. അനു, ശ്രീവിദ്യ തുടങ്ങിയവര്‍ക്കെല്ലാം ആ ഗെയിം ഇഷ്ടമാണ്. എനിക്ക് ഗെയിം കളിക്കുകയാണെങ്കില്‍ പോലും ആരെയും ഉപദ്രവിക്കാന്‍ എനിക്ക് പറ്റില്ല. ബോള്‍ തട്ടി പറിക്കേണ്ടതാണെങ്കില്‍ സുരക്ഷിതമായി തന്നെയേ ഞാന്‍ ചെയ്യൂ. കാരണം മറ്റുള്ളവരുടെ മേലെ ഒരു പ്രശ്‌നം ഉണ്ടാക്കില്ല.

    ചാട്ട എടുത്ത് അടിക്കാന്‍ പറയുമ്പോഴും ഞാന്‍ മെല്ലയേ അടിക്കൂ. അങ്ങനെ ആ ഫോഴ്‌സ് കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വേണ്ടത് കൃത്യമായി കിട്ടില്ല. ഞാന്‍ കാരണം ഒരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന ചിന്തയാണ്. എനിക്കും അതുപോലെ കൈയ്ക്കോ കാലിനോ പരിക്ക് പറ്റരുത്. അവിടുന്ന് എന്ത് പറ്റിയാലും നാളെ എന്നെ നോക്കേണ്ടത് ഞാനാണ്. അവര്‍ക്ക് ഞാന്‍ ഇല്ലെങ്കിലും നാളെ ഷൂട്ടിന് മറ്റൊരു താരത്തെ കിട്ടും. എന്റെ വീട്ടുകാര്‍ക്ക് ഞാനേ ഉള്ളു. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് തരുന്നത്''.

    ഈ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഫില്‍മീബീറ്റ് മലയാളം വാര്‍ത്ത നല്‍കിയത്. പ്രസ്തുത വാര്‍ത്തയില്‍ എവിടേയും സാധിക താന്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമില്‍ നിന്നും പിന്മാറിയെന്ന തരത്തില്‍ ഫില്‍മീബീറ്റ് മലയാളം പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ നടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്റെ പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെക്കുറിച്ച് പറയവെ ഫില്‍മീബീറ്റിനേയും പരാമര്‍ശിച്ചിരിക്കുകയാണ്. ഇത് തീര്‍ത്തും തെറ്റിദ്ധാരണജനകമാണ്.

    Recommended Video

    Fraud happening through fake accounts in my name says actress Sadhika Venugopal

    ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടിയുടെ ഏജന്റ് എന്ന് അവകാശപ്പെടുന്ന വ്യക്തിയായുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിട്ടില്ല. ഫില്‍മീബീറ്റിന്റെ പേരില്‍ തെറ്റായ ആരോപണം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്; അതുകൊണ്ടാണ് ഔദ്യോഗിക പ്രതികരണം. മേല്‍പ്പറഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഫില്‍മീബിറ്റ് മലയാളത്തിന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    English summary
    Actress Sadhika Venugopal's Allegation Against Filmibeat Malayalam Is Misleading
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X