»   » തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഢതകള്‍ ബാക്കി?

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഢതകള്‍ ബാക്കി?

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമാ സീരിയല്‍ നടി സായ് സിരിഷയുടെ തിരോധാനത്തില്‍ നിഗൂഢതകള്‍ ഏറെ. ലവ് അറ്റാക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടിയെ കാണാതാകുന്നത്. മെയ് 20 മുതലാണ് ഇവരെ കാണാതായത്. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.സിരിഷയുടെ പിതാവ് എന്‍ പ്രസാദ റാവു മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പാരാതി നല്‍കിയിത് ആഗസ്റ്റ് 18 നാണ്.

മെയ് 20 നാണ് മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് സിരിഷ വീട്ടില്‍ നിന്നും പോയത്. ജൂണ്‍ ആറിനാണ് അവര്‍ അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്. നടിയുടെ ഫോണിലേക്ക് വീട്ടുകാരും പൊലീസും വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പെണ്‍കുട്ടിയെ കാണാതായിട്ടും ഇത്രയും നാള്‍ മാതാപിതാക്കള്‍എന്ത് കൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്നതാണ് സംശയം. മെയ് 20 മുതല്‍ നടിയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിഗൂഡതകള്‍ ബാക്കിയാക്കി സിരിഷ ഇപ്പോഴും തിരശ്ശീലയ്ക്കപ്പുറം നില്‍ക്കുമ്പോള്‍ അവരുടെ അഭിനയ ജീവിതത്തിലെ ചില ദൃശ്യങ്ങള്‍

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

രാജമുന്‍ട്രിക്കാരിയായ സിരിഷയും കുടുംബവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസം. കാര്‍ ഡ്രൈവറായ പ്രസാദ് റാവു ആണ് സിരിഷയുടെ പിതാവ്. ശ്രീകൃഷ്ണ നഗറിന് സമീപം ജൂബിലി ഹില്‍സിലാണ് ഇവര്‍ താമസിയ്ക്കുന്നത്.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

ടെലിവിഷനിലൂടെയാണ് സിരിഷ അഭിനയ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. ലവ് അറ്റാക്ക് സിരിഷയുടെ അരങ്ങേറ്റ ചിത്രമാണ്. മറ്റൊരു ചിത്രത്തിനും സിരിഷ കരാര്‍ ഒപ്പിട്ട് കഴിഞ്ഞു.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

റൊമാന്റിക് ചിത്രമാണ് ലവ് അറ്റാക്ക്. എം രാജ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. വംശി കൃഷ്ണയാണ് നായകന്‍

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

ലവ് അറ്റാക്കില്‍ രണ്ട് നായികമാരാണുള്ളത് . സിരിഷയും റിയ അച്ചപ്പയുമാണ് നായികമാരെ അവതരിപ്പിയ്ക്കുന്നത്.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

ഫേസ് ബുക്കിനെ പശ്ചാത്തലമാക്കി നിര്‍മ്മിയ്ക്കുന്ന ചിത്രം. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ ചിത്രത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

ലവ് അറ്റാക്കിന്റെ 70 ശതമാനം ചിത്രീകരണവും സിരിഷ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇനി ചിത്രത്തിന്റെ ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൂടി ഷൂട്ട് ചെയ്യാനുണ്ട്.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനങ്ങള്‍ ഇതിനോടകം തന്നെ റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ശ്രീ വെങ്കട് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

മുപ്പത് മിനുട്ടോളം നീണ്ടു നില്‍ക്കുന്ന ഗ്രാഫിക് വര്‍ക്ക് ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ഈ ഗ്രാഫിക്‌സ് തന്നെയായിരിയ്ക്കും.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

സുമന്‍, ജീവ, ബാനര്‍ജി, തൊഗുബൊതു രമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2013 അവസാനത്തോട് കൂടി ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

തെലുങ്ക് നടിയുടെ തിരോധാനം, നിഗൂഡം?

ചിത്രം വിജയിക്കുമെന്നും ഒട്ടേറെ അവസരങ്ങള്‍ ലഭിയ്ക്കുമെന്നും സിരിഷ പ്രതീക്ഷിച്ചിരുന്നു.

English summary
TV actress Sai Sirisha, who is set to start her acting career in films with Love Attack, is said to have gone missing since May 20.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam