»   » നഖക്ഷതങ്ങളിലെ ഊമ, മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അതിഥി, എവിടെയായിരുന്നു സലീമ??

നഖക്ഷതങ്ങളിലെ ഊമ, മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അതിഥി, എവിടെയായിരുന്നു സലീമ??

Posted By: Nimisha
Subscribe to Filmibeat Malayalam

കേവലം രണ്ടു സിനിമകളിലൂടെ മലയാളി മനസ്സില്‍ കയറിക്കൂടിയ അഭിനേത്രിയാണ് സലീമ. എംടി വാസുദേവന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയനഖക്ഷതങ്ങളിലും ആരണ്യകത്തിലുമാണ് സലീമ അഭിനയിച്ചത്.

നഖക്ഷതങ്ങളിലെ കേവല മര്‍ത്യഭാഷയും ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലും നമ്മള്‍ ഇന്നും ഓര്‍ക്കുന്ന ഗാനങ്ങളാണ്. ആ രംഗങ്ങള്‍ അനായാസത്തോടെ അവതരിപ്പിച്ച നായികയാണ് സലീമ. പക്ഷേ പിന്നീട് ഈ അഭിനേത്രിയെ മലയാള സിനിമയില്‍ കണ്ടില്ല. സിനിമയില്‍ നിന്നേ അപ്രത്യക്ഷമായി. ചെന്നൈയിലെ ടി നഗറിലെ ഒറ്റപ്പെട്ട ജീവിതത്തിനു വിരാമമിട്ട് വീണ്ടും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് സലീമ. തിരിച്ചു വരവിനെക്കുറിച്ച് കേട്ട വാര്‍ത്തകളെല്ലാം ശരിയാണെന്ന് അവര്‍ സ്ഥിരീകരിച്ചു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നഖക്ഷതത്തിലൂടെ സിനിമയിലേക്ക്

എം ടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലാണ്‌സലീമ ആദ്യം അഭിനയിച്ചത്. ആദ്യ ചിത്രത്തിനു ശേഷം നിരവധി കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തിയിരുന്നുവെന്നും സലീമ പറഞ്ഞു.

അവസരങ്ങള്‍ സ്വീകരിച്ചില്ല

ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയപ്പോഴാണ് പല സിനിമകളും വേണ്ടെന്നു വച്ചത്. നഖക്ഷതങ്ങള്‍ക്കു ശേഷം അബിനയിച്ച ആരണ്യകത്തിലെ കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിലും മമ്മൂട്ടി നായകനായ മഹായാനത്തിലും ഇടയ്ക്ക് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍ സലീമ സിനിമയില്‍ ഉണ്ടായിരുന്നില്ല.

മലയാളത്തെ ഏറെ ഇഷ്ടം

അഭിനയത്തില്‍ സജീവമല്ലെങ്കിലും മലയാള സിനിമകള്‍ കാണാറുണ്ട്.അഭിനയത്തില്‍ സജീവമല്ലെങ്കിലും മലയാള സിനിമകള്‍ കൃത്യമായി കാണാറുണ്ടെന്ന് സലീമ. മലയാളത്തേയും കേരളത്തേയും അത്ര മേല്‍ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇപ്പോഴാണ് വീണ്ടും അഭിനയിക്കാനുള്ള മോഹം തോന്നിയത്.

ആദ്യ നായകനെ വിളിച്ചു

ആദ്യ സിനിമയില്‍ നായകനായി അഭിനയിച്ച വിനീതിനെ വിളിച്ചാണ് വീണ്ടും അഭിനയിക്കാനുള്ള മോഹത്തെക്കുറിച്ച് അറിയിച്ചത്. വിനീത് പോത്സാഹിപ്പിച്ചു. പലരെയും പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞു.

ക്യാമറയ്ക്കു മുന്നിലെത്താനുള്ള ആവേശം

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ ത്രില്ലിലാണ് സലീമ ഇപ്പോള്‍. മുന്‍പ് അഭിനയിച്ചിരുന്ന കാലത്തുള്ള സൗഹൃദങ്ങളെല്ലാം ഇപ്പോള്‍ വീണ്ടെടുത്തു. അവരെല്ലാ തന്‍രെ രണ്ടാ ംവരവില്‍ സന്തോഷിക്കുന്നവരാണെന്നും സലീമ പറഞ്ഞു.

English summary
The pretty actress who were acted in Nakhakshathangal, Aranyakam and Vandanam, Saleema is a gifted artist, She was so hauntingly attractive, but she failed to get more movies in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X