»   » സംവൃത അഖിലിന്റെ സ്വന്തം

സംവൃത അഖിലിന്റെ സ്വന്തം

Posted By:
Subscribe to Filmibeat Malayalam
Samvritha enters wedlock
മലയാളത്തിന്റെ പ്രിയ താരം സംവൃത ഇനി അഖിലിന് സ്വന്തം. വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ കന്റോണ്‍മെന്റിലുള്ള വാസവ ക്ലിഫ്ഹൗസില്‍ വച്ചാണ് സംവൃതയുടെ അഖില്‍രാജ് മിന്നുചാര്‍ത്തിയത്.

കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടല്‍ ഉടമ ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മൂത്ത മകളാണു സംവൃത. കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനീയറായ ജോലി ചെയ്യുന്ന അഖില്‍ കോഴിക്കോട് ചേവരമ്പലത്തെ ജയരാജ് പ്രീത ദമ്പതിമാരുടെ മകനാണ്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് കല്ല്യാണത്തിനെത്തിയത്.സുരക്ഷാകാരണങ്ങള്‍ കൊണ്ട് വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് പ്രത്യേക പ്രവേശന കാര്‍ഡും ഏര്‍പ്പെടുത്തിയിരുന്നു.

സംവിധായകരായ ലാല്‍ ജോസ്, രഞ്ജിത്ത്, നടിമാരായ ആന്‍ അഗസ്റ്റിന്‍, മീരാനന്ദന്‍, മുന്‍മന്ത്രി പി.കെ. ശ്രീമതി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കള്‍ക്കായി നവംബര്‍ ആറിനു കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

വിവാഹശേഷം നവംബര്‍ 21ന് സംവൃത ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പോകും. പാസ്‌പോര്‍ട്ടും മറ്റ് രേഖകളും തയ്യാറാക്കേണ്ടതിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ്തന്നെ സംവൃതയും അഖിലും കോഴിക്കോട് ആര്യസമാജത്തില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. സംവൃതയുടെ അവസാന ചിത്രമായ '101 വെഡ്ഡിംഗ്' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സമൂഹവിവാഹത്തിന്റെ കഥ പറയുന്ന സിനിമയാണിത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam