For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇങ്ങനെയൊരു കാര്യം ചെയ്തതിൽ സന്തോഷമുണ്ട്! നിങ്ങൾ തയ്യാറാണോ? വെല്ലുവിളിച്ച് നടി ശരണ്യ

|

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ ശശി. ഒരു കാലത്ത് പരമ്പരകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ ഇപ്പോൾ അസുഖബാധയെ തുടർന്ന് അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് താരം. ട്യൂമർ ബാധയെ തുടർന്ന് ഏഴാമത് ശസ്ത്രക്രീയ കഴിഞ്ഞ് ജീവിതത്തിലേയ്ക്ക് തിരികെ വരാനുളള അതിജീവനത്തിന്റെ പാതയിലാണ് ശരണ്യ.

ഇപ്പോഴിത പ്രളയത്തിൽ ജീവിതം നഷ്ടപ്പെട്ടവർക്ക് ചെറിയ കൈതാങ്ങായി താരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10000 രൂപ നൽകിയിരിക്കുകയാണ് താരം. ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽ നിന്നാണ് ഒരു ചെറിയ ഭാഗം ദുരിതബാധിതരായ ജനങ്ങൾ നൽകിയത് . താരത്തിന്റെ വലിയ മനസിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നൽകിയ വിവരം ശരണ്യ തന്നെയാണ് പ്രേക്ഷകകരുമായി പങ്കുവെച്ചത്. സ്വാതന്ത്ര്യദിന ദിവസമാണ് താരം പണം നൽകിയത് . ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച സഹായത്തിന്റെ ഒരു വിഹിതമാണ് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരുപങ്ക് തിരിച്ച് നൽകുകയാണെന്നും ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ചലഞ്ചിന് തയ്യാറാണോ എന്നും ചോദിക്കുന്നുണ്ട്. ശരണ്യ. തുക നല്‍കിയതിന്‍റെ ഓണ്‍ലൈന്‍ റെസീപ്റ്റ് അടക്കമാണ് നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശരണ്യയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വേഗം അസുഖം സുഖപ്പെട്ട് വരട്ടെ എന്നുള്ള ആശംസകളാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ഉയർന്നു വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ താരത്തെ വേട്ടയാടുന്നുണ്ട്. ചികിത്സയ്ക്കും മരുന്നിനുമായ നല്ല രൂപ ആവശ്യമായ സാഹചര്യത്തിലാണ് താരത്തിന്റെ നന്മനിറഞ്ഞ പ്രവർത്തി.

നടി സീമാ ജി നായരാണ് ശരണ്യയുടെ രോഗാവസ്ഥ പുറം ലോകത്തെത്തിച്ചത്. ശരണ്യയുടെ ജീവിതാവസ്ഥയെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും താരം പുരത്തു വിട്ട് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ചികിത്സയ്ക്കാണ് കൂടുതൽ പണം ആവശ്യമാണെന്നും തങ്ങളെ കൊണ്ട് കഴിയുന്ന ചെറിയ സഹായം നൽകണമെന്നും സീമാ ജി നായർ വീഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു. തുടർന്ന് നിരവധി പേർ നടിയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴും ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള പോരാട്ടത്തിലാണ് താരം.

എന്‍റെ പ്രിയപ്പെട്ടവൾ, ലവ് യൂ.... യുവതാരത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

ഈ കഴിഞ്ഞ ജൂണിലായിരുന്നു ട്യൂമർ ബാധയെ തുടർന്നുള്ള ഏഴാമത്തെ ശസ്ത്രക്രീയ നടന്നത്. ശരണ്യയെ ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ തലയുടെ വലതു ഭാഗം പൂർണ്ണമായും തളർന്ന അവസ്ഥയിലായിരുന്നു. ബ്രെയിനിനോട് ചേർന്ന ഭാഗത്താണ് ട്യൂമർ ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രീയ തൽക്കാലം ആശ്വാസം മാത്രമാണ് നൽകുന്നതെന്നും , അസുഖം എപ്പോൾ വേണമെങ്കിലും തിരികെ എത്താമെന്നുള്ള ഭയത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിൽ ഈ അസുഖത്തെ പൂർണ്ണമായി ഭേഭമാക്കാനുള്ള ചികിത്സയുണ്ടോ എന്നാണ് തങ്ങൾ അന്വേഷിക്കുന്നതെന്നും സീമ ജി നായർ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായികയായി വീണ്ടും നയൻതാര! ചിത്രീകരണം ഈ വർഷം?

ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് രോഗം ഭേഭമായെന്ന് കരുതിയെങ്കിലും ഓരേ വർഷവും ട്യൂമർ മൂർധധ്യാവസ്ഥയിൽ തന്നെ തിരികെ വരുകയായിരുന്നു. തുടർന്ന് ശസ്ത്രക്രീയയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയിലേയിലായിരുന്നു സ്ഥിതി. ഏഴ് മാസം മുൻപാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്ര ക്രീയ നടക്കുന്നത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു.

English summary
actress saranya give ten thousand rupees to cm flood relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more