For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേതുലക്ഷ്മിയുടെ കണ്ണീരിന് ആശ്വാസം!! കിഷോറിന് വൃക്ക നൽകാൻ തയ്യാറായി വയനാട് സ്വദേശി

  |

  മകന്റെ ജീവനു വേണ്ടി പ്രേക്ഷകർക്ക് മുന്നിൽ കൈനീട്ടി നിന്ന ആ അമ്മയുടെ ദയനീയ മുഖം മലയാളികളുടെ മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞ് പോകില്ല. സിനിമയിലും സിരിയലിലും പ്രേക്ഷകരെ ഒരു പോലെ ചിരിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത് ആളിന്റെ ഭാഗത്തു നിന്നാണ് ഇത്തരത്തിലുളള ഒരു പ്രവർത്തിയുണ്ടായതെങ്കിൽ അത് അത്രവേഗം ഉൾക്കൊളളാൻ കഴിയില്ല. സിനിമയിലും സീരിയലിലും ഒരു പോലെ ആരാധകരുള്ള നടിയാണ് സേതുലക്ഷി. സിനിമയിലെ പോലെ സീരിയലിലും ഇവർ സജീവമാണ്.

  ആലിയയുടെ രൺബീറും വേർപിരിഞ്ഞോ?ദുഃഖിച്ച മുഖവുമായി രൺബീറിനൊപ്പം ആലിയ, മൈന്റ് ചെയ്യാതെ രൺബീർ

  രണ്ട് വൃക്കകളും തകരാറിലായ മകന് വേണ്ടിയാണ് ഈ അമ്മ പൊതു ജനത്തിന്റെ മുന്നിൽ കൈ കൂപ്പിയത്. മകനെ രക്ഷിക്കാനായി തങ്ങളാൽ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യണമെന്ന് ഇവർ വീഡിയേയിൽ പറഞ്ഞിരുന്നു. എന്നാൽ സേതു ലക്ഷ്മി അമ്മയുടെ സങ്കടത്തിന് അൽപം ആശ്വാസം ലഭിച്ചിരിക്കുകയാണ്. മകന് വൃക്ക നൽകാൻ തയ്യാറായി ഒരാൾ എത്തിയിരിക്കുകയാണ്.

  രജിഷയുടെ നീണ്ട മുടി എങ്ങനെ ചെറുതായി!! ജൂൺ മേക്കിങ് വിഡിയോ പുറത്ത്, കാണൂ

   കിഷോറിന് സഹായവുമായി വയനാട് സ്വദേശി

  കിഷോറിന് സഹായവുമായി വയനാട് സ്വദേശി

  കിഷോറിന് വൃക്ക നൽകാൻ തയ്യാറായി ഒരു യുവാവ് എത്തിയിട്ടുണ്ട്. വയനാട് സ്വദേശി ഇരുപത്തിനാലുകാരനാണ് വ്യക്ക നൽകാൻ സന്നദ്ധതനായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല, യുവാവിന്റെ വൃക്ക കിഷോറിന് ചേരുന്നതാണോ എന്നറിയാനുളള പരിശോധന എറണാകുളത്ത് അമൃത ആശുപത്രിയിൽ നടന്നു വരുകയാണ്. പരിശോധന ഫലം പുറത്തു വന്നാൽ മാത്രമേവ്യക്ക മാറ്റൽ ശസ്ത്രക്രീയയ്ക്ക് തയ്യാറെടുക്കാൻ സാധിക്കുകയുളളൂ.

   ഇനി വേണ്ടത് പണം

  ഇനി വേണ്ടത് പണം

  കിഷോർ ചികിത്സ തേടുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ചാകും ശസ്ത്രക്രീയ നടക്കുക. അത്സമയ ഇനിയും അതിനുള്ള പണം കണ്ടെത്താൻ ഇവർക്ക് ആയിട്ടില്ല. അതേസമയം ശസ്ത്രക്രീയ കഴിഞ്ഞാലും അടിക്കടിയുളള ചികിത്സയ്ക്കും മാറ്റുമായി നല്ല സൗകര്യമുളള വീട് ആവശ്യമാണ്. അതുപോലെ ചികിത്സയ്ക്കായുള്ള മറ്റു സജീകരണം ഒരുക്കുന്നതിനും പണം ആവശ്യമാണ്. ഇതുവരെ ലഭിച്ച എല്ലാ സഹകരണത്തിനും സേതുലക്ഷ്മി നന്ദി പറയുന്നതിനോടൊപ്പം ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്.

   പൊന്നമ്മ ബാബുവിന് വൃക്ക നൽകാൻ കഴിയില്ല

  പൊന്നമ്മ ബാബുവിന് വൃക്ക നൽകാൻ കഴിയില്ല

  കിഷോറിന് വൃക്ക നൽകാൻ തയ്യാറായി നടി പൊന്നമ്മ ബാബു രംഗത്തെത്തിയിരുന്നു. എന്നാൽ ഷുഗറും കൊളസ്ട്രോളും ഉളളതിനാൽ വൃക്കദാനം ചെയ്യാൻ സാധിക്കില്ല. പരിശോധനയ്ക്ക് ശേഷമായിരുന്നു ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. എന്നാൽ സേതുവക്ഷ്മിയ്ക്ക് എന്ത് സഹായവും നൽകി കൂടെയുണ്ടാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

   ഒരേയൊരു വഴി മാത്രം

  ഒരേയൊരു മാത്രം

  കഴി‍ഞ്ഞ പത്ത് വർഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു കിഷോർ. വൃക്ക മാറ്റി വയ്ക്കുക എന്നൊരു വഴിയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ഡോക്ടർ മാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഈ അമ്മ സാഹായം ആരാഞ്ഞ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

   സേതുലക്ഷ്മിയുടെ വീഡിയോ

  സേതുലക്ഷ്മിയുടെ വീഡിയോ

  ചിരിച്ച മുഖത്തിൽ മാത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന സേതു ലക്ഷ്മിയുടെ കരഞ്ഞ മുഖം എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അത്. അമ്മ അഭിനയിച്ചു കൊണ്ടു വരുന്ന വരുമാനത്തിലാണ് മകന്റെ ചികിത്സയു മകന്റെ കുട്ടികളുടെ പഠിത്തവുമെല്ലാം കഴിഞ്ഞു പോകുന്നത്. പറക്കമുറ്റാത്ത് രണ്ട് ആൺകുട്ടികളാണ് കിഷോറിന്. തനിയ്ക്ക് പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് നടി സഹായം അഭ്യർഥിച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

  English summary
  actress sethulakshmi seeking help for her sons treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X