»   » അജിത്തിന്റെ നായികയാകില്ല, ശ്യാമിലി പറയുന്നത് ഇങ്ങനെ

അജിത്തിന്റെ നായികയാകില്ല, ശ്യാമിലി പറയുന്നത് ഇങ്ങനെ

Posted By: Sanviya
Subscribe to Filmibeat Malayalam


തല അജിത്തിന്റെ നായികയായി അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നടി ശ്യാമിലി. തന്റെ സഹോദരനെ പോലെയാണ് അജിത്ത്. കുടുംബത്തിലെ ഒരംഗത്തിനെ പോലെ. അവര്‍ക്കൊപ്പം പ്രണയ രംഗങ്ങളില്‍ ഒന്നും അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ശ്യാമിലി പറയുന്നു.

ബാല താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ശ്യാമിലി നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. സഹോദരി ഭര്‍ത്താവായ അജിത്താണ് ഇപ്പോള്‍ ശ്യാമിലി സിനിമയിലേക്ക് തിരിച്ച് വരാന്‍ കാരണമായത്.

shamili-04

എന്നാല്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിനാണ് ശ്യാമിലിയുടെ ഈ മറുപടി. വേതാളം ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച അജിത്തിന്റെ സഹോദരി വേഷം പോലുള്ളതാണെങ്കില്‍ താന്‍ തയ്യാറണെന്നും ശ്യാമിലി പറയുന്നു.

ഇപ്പോള്‍, ശ്യാമിലി നായികയായി തിരിച്ചെത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസിന് ഒരുങ്ങുകയാണ്.കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന നവാഗതനായ ഋഷി ശിവകുമാറാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ആഗോളവത്കരണത്തിന്റെ കടന്നു വരവ് ഒരു ഗ്രാമത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്നതാണ് ചിത്രത്തില്‍.

മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, മിയ, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പാച്ചു മൂവീസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Actress Shamili about Ajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam