»   »  പര്‍ദ്ദയിട്ട് സിനിമകാണാന്‍ പോയ കാലം.. ജയലളിതയുമായുണ്ടായിരുന്ന ഗാഢ സൗഹൃദത്തെ ഓര്‍ത്ത് നടി ഷീല

പര്‍ദ്ദയിട്ട് സിനിമകാണാന്‍ പോയ കാലം.. ജയലളിതയുമായുണ്ടായിരുന്ന ഗാഢ സൗഹൃദത്തെ ഓര്‍ത്ത് നടി ഷീല

By: Pratheeksha
Subscribe to Filmibeat Malayalam

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സൗഹൃദവലയങ്ങള്‍ വളരെ വ്യാപ്തിയുള്ളതാണ്. സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും ഒട്ടേറെ സുഹൃത്തുക്കള്‍ അവര്‍ക്കുണ്ടായിരുന്നു.

മലയാള നടി ഷീലയ്ക്കു പറയാനുണ്ട് അത്തരത്തില്‍ ജയലളിതയുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ കഥ.

അടുത്ത കൂട്ടുകാരികളിലൊരാളായിരുന്നു

സിനിമയില്‍ വന്ന ആദ്യ കാലത്ത് തന്റെ അടുത്ത കൂട്ടികാരികളിലൊരാളായിരുന്നു ജയലളിതയെന്നാണ് ഷീല പറയുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഇത്രയും അടുത്ത ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ലെന്നു ഷീല പറയുന്നു

പുതിയ ഭൂമി

പുതിയ ഭൂമി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അന്നു തൊട്ടാണ് ഷീലയുമായുള്ള സൗഹൃദത്തിന്റെ തുടക്കം

രാത്രി ഷൂട്ടിങ് കഴിഞ്ഞ സിനിമയ്ക്കു പോകും

ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ രാത്രി ഷൂട്ടിങ് കഴിഞ്ഞ് തങ്ങള്‍ പര്‍ദ്ദയിട്ട് സിനിമകാണാനും ഭക്ഷണം കഴിക്കാനും പോകാറുണ്ടായിരുന്നെന്നു നടി പറയുന്നു.

പുസ്തകം വാങ്ങാന്‍ പോവാറുണ്ടായിരുന്നു

തങ്ങളിരുവരും ചേര്‍ന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ പോയിരുന്ന സംഭവവും നടി ഓര്‍മ്മിച്ചു. ജയലളിത ചരിത്ര ,രാഷ്ടീയ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ താന്‍ പൈങ്കിളി പുസ്തകങ്ങളാണ് വാങ്ങിയിരുന്നതെന്നാണ് ജയലളിത പറയുന്നത്

പോയസ് ഗാര്‍ഡനില്‍

പോയസ് ഗാര്‍ഡനില്‍ തങ്ങളിരുവരും ഒരേ സമയത്താണ് വീടു വച്ചതെന്നും അപ്പോഴൊക്കെ സൗഹൃദം തുടര്‍ന്നു പോയെന്നും ഷീല പറയുന്നു

ജയ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റി

പിന്നീട് ജയ രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റിയപ്പോള്‍ തങ്ങള്‍ അകന്നു പോയെന്നും ഷീല പറയുന്നു

English summary
actress sheela recall friendship with jayalalitha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam