»   » ശുഭ-വെള്ളിത്തിരയില്‍ മിന്നിമറഞ്ഞ താരം

ശുഭ-വെള്ളിത്തിരയില്‍ മിന്നിമറഞ്ഞ താരം

Posted By:
Subscribe to Filmibeat Malayalam
Shubha Phutela
വെള്ളിത്തിരയില്‍ ഒന്ന് മിന്നിത്തിളങ്ങിയ ശേഷം ശുഭ ഓര്‍മ്മയായി. ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ മായുംമുമ്പെയാണ് ഇരുപത്തിയൊന്നുകാരി ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മാലൈ പൊഴുതിന്‍ മായാക്കാതിലേ എന്ന ചിത്രത്തിലെ നായികയായ ശുഭ ഫുതേല ആണ് ചലച്ചിത്ര ലോകത്തിന് വേദന സമ്മാനിച്ച് വിട ചൊല്ലിയത്.

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ നടി മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ബാംഗഌരിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശുഭ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

ആരോഗ്യം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയോടെ ഇവര്‍ അബോധാവസ്ഥയിലാകുകയായിരുന്നു.

ലുധിയാനയില്‍ ജനിച്ച ശുഭ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയില്‍ അരങ്ങേറിയത്. ഹെയര്‍ ഓ മാക്‌സിന്റെ 2010 ലെ മിസ് സൗത്ത് ഇന്ത്യ പട്ടം നേടിയിരുന്നു. നാരായണ്‍ നാഗേന്ദ്ര റാവു സംവിധാനത്തില്‍ പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ ജിയാ ജാഫര്‍ എന്ന മുസ്‌ലീം പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു ശുഭ എത്തിയത്. അസുഖത്തെ തുടര്‍ന്ന് തെലുങ്ക് നടന്‍ റാമിന്റെ നായികയായി അഭിനയിക്കാനുള്ള ഓഫര്‍ ശുഭ നിരസിച്ചിരുന്നു.

ഹോണ്ട സിറ്റി, ടിവിഎസ് സ്‌കൂട്ടി, കിംഗ്ഫിഷര്‍ ബ്രിട്ടാനിയ, ഫ്‌ളൈ മൊബൈല്‍ തുടങ്ങിയവയുടെ പരസ്യചിത്രങ്ങളില്‍ മോഡലായിട്ടുണ്ട്.

English summary
Tamil actress Shubha Phutela, who debuted this year with romantic-drama ‘Maalai Pozhudhin Mayakathilaey’, has passed away,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam