»   »  sri: ശ്രീയുടെ ടോപ്‌ലെസ്സ് പ്രതിഷേധത്തിനെതിരെ 'മ'! വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി

sri: ശ്രീയുടെ ടോപ്‌ലെസ്സ് പ്രതിഷേധത്തിനെതിരെ 'മ'! വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി

Written By:
Subscribe to Filmibeat Malayalam
പൊതുസ്ഥലത്ത് വസ്ത്രം ഊരിയെറിഞ്ഞ് നടിയെ വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമ ലോകത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയണ്. തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ കുറിച്ചു താരം തുറന്നടിച്ചിരുന്നത്. കൂടാതെ ഇതിനെതിരെ താരം ടോപ്പ് ലെസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിപ്പോൾ വൻ ഇത്  വിവാദമായിരിക്കുകയാണ്. അർധനഗ്നയായി പ്രതിഷേധിച്ചതിനെ തുടർന്ന് താരത്തിനെതിരെ വിമർശനവുമായി തെലുഗു താര സംഘടനയായ മാ ( മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ) രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സമൂഹത്തിന്റെ പലഭാഗത്തു നിന്ന് താരത്തിനെതിരെ വിമർശനം ഉയരുകയാണ്.

Mohanlal: നീരാളി ശരിക്കും ഞെട്ടിക്കും!! ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് ദിലീഷ് പോത്തൻ

തെലുങ്ക് സിനിമ ലോകത്തിന്റെ ഭാഗത്ത് നിന്ന് മോശമായ സമീപനമാണ് ലഭിക്കുന്നത്. തെലുങ്ക് നടിമാരെ കോൾ ഗേൾ എന്ന് എന്ന് വിളിച്ചിട്ടു പോലും ആരും ഇതിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലയെന്നും ശ്രീ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ താരത്തിന്റെ വിമർശനത്തിനെതിരെ നടി രാകുൽ പ്രീത് ഉൾപ്പടെയുള്ള രംഗത്തെത്തിയിരുന്നു.

Tovino: 'ഞങ്ങളുടെ കുടുംബത്തിലെ അടുത്ത ഫിലിംമേക്കര്‍', മറഡോണയുടെ സംവിധായകനെ കുറിച്ച് ആഷിഖ് അബു

വീട് ഒഴിയണം

ടോപ്പ് ലെസ് പ്രതിഷേധത്തിനെതിരെ വിമർശനം കത്തി കയറുകയാണ്. താരത്തിനോട് വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് അവശ്യപ്പെട്ട് വീട്ടുടമസ്ഥൻ രംഗത്തെത്തിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.'' ഹൈദരാബാദിൽ താൻ താമസിക്കുന്ന വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വീട് ഉടമസ്ഥൻ തന്നെ വിളിച്ചിരുന്നു. തന്നെ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ആദ്ദേഹം ഭീക്ഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്തഗതിയാണ് ഇത്- ശ്രീ ഫേസ്ബുക്കിൽ കുറിട്ടു.

മാ യിൽ അംഗത്വമില്ല

നടിയുടെ ടോപ്പ് ലെസ്സായിട്ടുള്ള പ്രതിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മാ ഭാരവാഹിയായ ശിവാജി രാജ പറഞ്ഞു. താരത്തിന്റെ ഇത്തരത്തിലുളള പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീ മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും താരത്തിനും മായിൽ അംഗത്വം ലഭിച്ചിട്ടില്ല. ഇതിനെതിരെയും നടി രൂക്ഷമായി വിമർശിച്ചിരുന്നു. താരത്തിന്റെ വെളിപ്പെടുത്തൽ തെലുഗു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. വമ്പൻമാർക്ക് നേരയാണ് വ ശ്രീ വിരൽ ചൂണ്ടുന്നത്.

അവസരം കുറയുന്നു

സിനിമയിൽ തെലുങ്കു പെൺകുട്ടികൾക്ക് അവസരം കുറയുന്നുവെന്നാണ് ശ്രീയുടെ വാദം. മുംബൈയിൽ നിന്ന് വരുന്ന പെൺകുട്ടികൾക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഇൻസ്ട്രിയിൽ തുടർന്നു വരുന്ന വിവേചനം പുറം ലോകത്തെ അറിയിക്കാൻ ടോപ്പ് ലെസ് പ്രതിഷേധമല്ലാതെ മറ്റൊരു നല്ല മാർഗമില്ല. അതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്നും ശ്രീപറഞ്ഞു.

നഗ്ന വീഡിയോ

അവസരത്തിന് വേണ്ടി സിനിമ മേഖലയിലുള്ള പല നിർമ്മാതാക്കൾക്കും സംവിധായകന്മാർക്കും നഗ്നവീഡിയോകൾ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇതുവരെ തനിയ്ക്ക് ആരും രോൾ തന്നിട്ടില്ല. എന്നാൽ ചിലർ പെൺക്കുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്നും താരം പറ‍ഞ്ഞു. പലരും തന്നോട് ലൈവ് ന്യൂഡ് വീഡിയോ വരെ ചോദിച്ചിരുന്നുവെന്നും താരം തുറന്നടിച്ചു.

English summary
Actress Sri Reddy strips to protest sexual abuse of women in the Telugu film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X