»   » അപരിചിതനായ കാര്‍ ഡ്രൈവര്‍, അപരിചിതമായ വഴികള്‍..? ഒരിക്കലും മറക്കാനാകാത്ത ആ രാത്രി..!

അപരിചിതനായ കാര്‍ ഡ്രൈവര്‍, അപരിചിതമായ വഴികള്‍..? ഒരിക്കലും മറക്കാനാകാത്ത ആ രാത്രി..!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമ ലോകത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കുറിച്ച് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സമയമാണിത്. കൊച്ചിയില്‍ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സ്ത്രീകളുടെ സുരക്ഷിതത്വം മലയാള സിനിമയിലും പുറത്തും ചര്‍ച്ചാ വിഷയമായത്.

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു... ഹലോ മായാവിക്ക് ഗ്രീന്‍ സിഗ്നല്‍, ചിത്രീകരണം ഉടന്‍?

ദിലീപിനെ വിടാന്‍ ഉദ്ദേശമില്ലാതെ ശത്രുക്കൾ!!! ഡേറ്റ് ലഭിക്കാത്തതിന് പക പോക്കുന്നു, ഇര രാമലീല???

യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പല നടിമാരും മുമ്പ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയാനും തയാറായി. ഇപ്പോഴിതാ 1983, ആട് ഒരു ഭീകര ജീവി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രിന്റ അര്‍ഷാബും തനിക്ക് നേരിട്ട് ഒരു അനുഭവം വെളിപ്പെടുത്തുകയാണ്.

പേടിച്ചരണ്ട രാത്രി

യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് താരങ്ങളുടെ സംഘടനയായ അമ്മ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെ നിസാരവത്കരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് ശ്രിന്റയുടെ അനുഭവം ഓര്‍മിപ്പിക്കുന്നത്.

ഗോവ എയര്‍പോര്‍ട്ടില്‍ നിന്നും ലൊക്കേഷനിലേക്ക്

ശ്രിന്റ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റോള്‍ മോഡല്‍സിനൊപ്പം ചേരാനായി അര്‍ദ്ധരാത്രിയോടെ ഗോവ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. അവിടെ നിന്നും ടാക്‌സി വിളിച്ചായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയത്.

നടുങ്ങിപ്പോയ രാത്രി

തീര്‍ത്തും അപരിചിതമായ ഒരു സാഹചര്യമായിരുന്നു അവിടെ. അപരിചിതനായ കാര്‍ ഡ്രൈവര്‍, അപരിചിതമായ വഴികള്‍, മൊബൈല്‍ ഫോണില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ചാര്‍ജ്ജ്, എല്ലാംകൊണ്ടും പ്രതികൂലമായ അന്തരീക്ഷം.

തിരിച്ചറിവിന്റെ രാത്രി

അന്ന് ആ രാത്രിയില്‍ അശുഭകരമായത് ഒന്നും സംഭവിച്ചില്ലെങ്കിലും ഒരിക്കലും മറക്കാത്ത ആ രാത്രിയില്‍ തനിക്ക് ഒരുപാട് തിരച്ചറിവുകളുണ്ടായെന്ന് ശ്രിന്റ പറയുന്നു. എല്ലാ പെണ്‍കുട്ടികളും സ്വയം പ്രതിരോധത്തിനുള്ള കഴിവ് നേടണമെന്ന് ലോകത്തോട് ഉറക്കെ വിളിച്ച് പറയാന്‍ തോന്നി അന്ന് ശ്രിന്റയ്ക്ക്.

മോഹന്‍ലാല്‍ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍

മോഹന്‍ലാല്‍ നായകനായ ചൈന ടൗണ്‍ എന്ന ചിത്രത്തില്‍ റാഫി മെക്കാര്‍ട്ടിന്മാരുടെ അസിസ്റ്റന്റായിട്ടായിരുന്നു ശ്രിന്റ സിനിമയിലേക്ക് എത്തിയത്. പിന്നീട് ശ്രിന്റ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. അന്നയും റെസൂലും, 1983 എന്നീ ചിത്രങ്ങളായിരുന്നു ശ്രിന്റയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.

ഫോര്‍ ഫ്രണ്ടിസലൂടെ

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രിന്റയുടെ അഭിനയ ജീവിതം ആരംഭിച്ചത്. ഫോര്‍ ഫ്രണ്ട്‌സ് മുതല്‍ മുന്തിരിവള്ളികള്‍ വരെ എത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടെ 31 ചിത്രങ്ങളുടെ ഭാഗമായി ശ്രിന്റ മാറി.

ചെറിയ കഥാപാത്രങ്ങള്‍

ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക്് ഇടച്ച് കയറിയ താരമാണ് ശ്രിന്റ. വേഷം എത്ര ചെറുതാണെങ്കിലും അതില്‍ തന്റെ കൈയൊപ്പ് ചാര്‍ത്താന്‍ ശ്രിന്റ ശ്രമിക്കാറുണ്ട്. ചെറുതാണെന്ന പേരില്‍ ഒരു കഥാപാത്രവും താന്‍ വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് ശ്രിന്റ പറയുന്നു.

കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍മിക്കണം

വെറുതെ സ്‌ക്രീനില്‍ വന്ന് പോകുന്ന കഥാപാത്രങ്ങളോട് ശ്രിന്റയ്ക്ക് താല്പര്യമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകര്‍ കഥാപാത്രത്തെ ഓര്‍ത്തിരിക്കണം. പല കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുന്നത് ത്രില്ലാണ്. ടൈപ്പ് കാസ്റ്റ് ആയിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രിന്റ പറയുന്നു.

ശ്രിന്റയുടെ ശബ്ദം

അഭിനേത്രിയായി മാത്രമല്ല ഡബ്ബിംഗിലും ശ്രിന്റ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. പല ചിത്രങ്ങളിലേയും താരങ്ങള്‍ക്ക് ശ്രിന്റ ശബ്ദം നല്‍കിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയം കമ്മിട്ടിപ്പാടത്തിലെ നായി ഷോണ്‍ റോമിക്ക് ശബ്ദം നല്‍കിയതായിരുന്നു. ഫോര്‍ട്ട് കൊച്ചി ശൈലിയിലുള്ള സംസാരമാണ് ശ്രിന്റയുടേത്.

റോള്‍ മോഡല്‍സിലെ ടോം ബോയ്

റോള്‍ മോഡല്‍സില്‍ ഒരു ടോം ബോയ് കഥാപാത്രമാണ് ശ്രിന്റയുടേത്. ജീവിതത്തില്‍ ടോം ബോയ് ശൈലിയോട് ശ്രിന്റയ്ക്ക് താല്പര്യമില്ല. റോള്‍ മോഡല്‍ ഈദിന് തിയറ്ററുകളിലെത്തും. നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ്, സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്നിവയാണ് ശ്രിന്റയുടെ പുതിയ സിനിമകള്‍.

English summary
Actress Srinda about her fearful car travel experience at night to her new film Role Models location at Goa. She were alone in that car and unknown driver, unknown routs and her mobile about to die.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam