»   » ചെയ്ത ജോലിക്ക് പണം ചോദിക്കുമ്പോള്‍ പലരും മുഖം ചുളിക്കാറുണ്ട്.. യുവ അഭിനേത്രി പറയുന്നത്?

ചെയ്ത ജോലിക്ക് പണം ചോദിക്കുമ്പോള്‍ പലരും മുഖം ചുളിക്കാറുണ്ട്.. യുവ അഭിനേത്രി പറയുന്നത്?

Posted By:
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സിനിമയില്‍ തന്‍റേതായ ഇടം നേടിയെടുത്ത കലാകാരിയാണ് സൃന്ദ. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയില്‍ തുടക്കം കുറിച്ച ഈ കലാകാരിയെ വളരെ പെട്ടെന്നു തന്നെയാണ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. എബ്രിഡ് ഷൈന്‍ ചിത്രം 1983 കണ്ടവരാരും ചിത്രത്തിലെ നായികയെയും മറക്കില്ല. അത്രയ്ക്ക് മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!

ഒടിയന് മുന്നില്‍ പിടിച്ചുനിന്നേ പറ്റൂ.. മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി പഠിക്കുന്നു!!

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് സൃന്ദ. ജീവിതത്തിലെ കാര്യമായാലും സിനിമയിലായാലും കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധം തനിക്കുണ്ടെന്ന് താരം പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമയിലെ അനുഭവങ്ങള്‍

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടയില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ സിനിമയില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് വലിയ പ്രശ്‌നമുള്ള മേഖലയായാണ് സിനിമ. എന്നാല്‍ തനിക്ക് ഇതുവരെ അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കി.

പണം ചോദിക്കുമ്പോള്‍

ജോലി ചെയ്തതിന് ശേഷം പണം ചോദിക്കുമ്പോള്‍ പലരുടെയും മുഖം കടന്നല്‍ കുത്തേറ്റത് പോലെ ആവാറുണ്ടെന്ന് താരം പറയുന്നു. സ്ത്രീ ആയതുകൊണ്ടാവാം ചിലര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. അവള്‍ക്കെന്തെങ്കിലും കൊടുത്താല്‍ മതിയെന്നാണ് അവരുടെ കാഴ്ചപ്പാടെന്നും താരം പറയുന്നു.

സംഘടനയുടെ ഭാഗമല്ല

നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും ഇതുവരെ സൃന്ദ ഒരു സംഘടനയിലും അംഗത്വമെടുത്തിട്ടില്ല. സിനിമയിലെ പുതിയ സംഘടനയെക്കുറിച്ച് അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണെന്നും താരം പറയുന്നു.

പരസ്പരം ബഹുമാനം ഉണ്ടാവണം

സ്ത്രീയായാലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കില്‍ കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് താരം പറയുന്നു. വനിതാ സംഘടന നല്ലൊരു ഇനീഷ്യേറ്റീവാണെന്നും സൃന്ദ പറഞ്ഞു.

English summary
Srinda talking about her film experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam