»   » മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സൃന്ദ അഷബ്. ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലുടെയാണ് നടി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളിലുടെ അഭിനയിച്ച് സൃന്ദ ഇപ്പോള്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. നിവിന്‍ പോളിയുടെയും നായികയായും മറ്റും സൃന്ദ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.

മലയാളികളെ പോലെ ഭല്ലാല ദേവനും ബീഫ് വരട്ടിയതിന്റെ ആരാധകനാണ്! കേരളത്തിനെ സ്‌നേഹിച്ച് റാണ ദഗ്ഗുപതി!!!

തേപ്പുകാരി സൗമ്യയായി നടി പാര്‍വതി നായര്‍! ആരെയാണ് തേക്കാന്‍ പോവുന്നത് എന്നറിയാമോ?

ഇപ്പോള്‍ നടി ഗ്ലാമറസ് വേഷത്തിലെത്തി തരംഗമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലുടെയാണ് സൃന്ദ പുതിയ ലുക്കിലുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ഫോട്ടോ ഷൂട്ടാണ് നടി നടത്തിയിരിക്കുന്നത്. പുതിയ ലുക്കില്‍ സൃന്ദ സൂപ്പറായിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം.

സൃന്ദ

ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലുടെയാണ് നടി സൃന്ദ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. നിവിന്‍ പോളി നായകനായ 1983 എന്ന സിനിമയിലുടെ സൃന്ദ കോമഡി കഥാപാത്രമായി ആളുകളുടെ മനസിലേക്ക് ഇടം നേടിയിരുന്നു.

ഗ്ലാമറസായി സൃന്ദ

നാടന്‍ പെണ്‍കുട്ടികളെ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് സൃന്ദ തന്റെ സിനിമയിലുടെ അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആരും സൃന്ദയെ ഗ്ലാമറസായി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ് സൃന്ദ ഇപ്പോള്‍.

ഇന്‍സ്റ്റാഗ്രാമിലുടെ

തന്റെ ഇ്ന്‍സ്റ്റാഗ്രാം പേജിലുടെ ഒരു ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയത് സൃന്ദ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇറക്കം കുറഞ്ഞ വേഷവും മുടി മുറിച്ചുമാണ് സൃന്ദയുടെ മേക്ക് ഓവര്‍.

കുഞ്ഞുടുപ്പ്

ഇളം പച്ച നിറത്തിലുള്ള ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പാണ് സൃന്ദ ധരിച്ചിരിക്കുന്നത്. പുതിയ ലുക്കില്‍ നടി കൂടുതല്‍ സുന്ദരിയായിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം.

സൃന്ദയുടെ പ്രധാന സിനിമകള്‍

ആദ്യ സിനിമയ്ക്ക് ശേഷം സൃന്ദ എന്ന നടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 22 ഫിമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, 1983, ടമാര്‍ പഠാര്‍, ആട്, കുഞ്ഞിരാമായണം, 2 കണ്‍ട്രീസ് എന്നിങ്ങനെ നിരവധി സിനിമകളിലും സൃന്ദ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഭിസാരികയുടെ വേഷത്തിലും

സൃന്ദ കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച പല കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട കഥാപാത്രമാണ് ടമാര്‍ പഠാര്‍ എന്ന സിനിമയിലെ വേഷം. വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീയുടെ വേഷത്തിലാണ് നടി സിനിമയില്‍ അഭിനയിച്ചിരുന്നത്.

നിവിന്‍ പോളിയുടെ നായിക

1983 എന്ന സിനിമയിലൂടെയായിരുന്നു സൃന്ദ നടന്‍ നിവിന്‍ പോളിയുടെ നായികയായിട്ടും അഭിനയിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ സൃന്ദയ്ക്ക് കഴിയുമെന്ന് തെളിയിച്ച സിനിമയായിരുന്നു 1983.

ഫഹദിന്റെ കൂടെ

ഫഹദ് ഫാസില്‍ നായകനായ റോള്‍ മോഡല്‍സ് എന്ന സിനിമയാണ് സൃന്ദയുടെ പുതിയ സിനിമ. സിനിമ
കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്.

English summary
Actress Srinda's Glamours photo shoot!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam