മമ്മൂട്ടിയുടെ വാക്ക് അര്‍ത്ഥവത്തായെന്ന് സുഹാസിനി! പത്മരാജന് ധൈര്യം കൊടുത്തു കൂടെവിടെയില്‍ സംഭവിച്ചത്

മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകവും പ്രേക്ഷകരുമെല്ലാം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. മമ്മൂട്ടിയെക്കുറിച്ച് പറയുന്ന സുഹാസിനിയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൂടെവിടെ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായിരുന്നു സുഹാസിനി മലയാളത്തിലേക്ക് എത്തിയത്. റഹ്മാനും മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. റഹ്മാന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. സുഹാസിനി അഭിനയിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സുഹാസിനി എത്തിയപ്പോള്‍ ഇത് ശരിയാവുമോയെന്ന ആശങ്കയായിരുന്നു പത്മരാജനുണ്ടായിരുന്നത്. ആലീസ് എന്ന പക്വമതിയായ ടീച്ചറെ അവതരിപ്പിക്കാന്‍ സുഹാസിനിക്ക് കഴിയുമോയെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. ആ സംശയം മാറ്റി അദ്ദേഹത്തിന് ധൈര്യം നല്‍കിയത് മമ്മൂട്ടിയായിരുന്നുവെന്ന് സുഹാസിനി ഓര്‍ക്കുന്നു.

ഒരു സ്കര്‍ട്ടും ടോപ്പും ഒക്കെ ഇട്ടിട്ടാണ് ആദ്യ ദിവസം ഞാന്‍ കൂടെവിടെ ലൊക്കേഷനില്‍ ചെല്ലുന്നത്. എന്നെക്കണ്ടപ്പോള്‍ തന്നെ പത്മരാജന്‍ സാറിനു സംശയമായി, ഒരു മെച്ചുവ്യര്‍ ആയ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാന്‍ സാധിക്കുമോ എന്ന്. ഈ കുട്ടി ശരിയാവില്ല, തിരികെ പറഞ്ഞു വിടാം എന്ന് അദ്ദേഹം തീരുമാനിച്ചു. അപ്പോള്‍ മമ്മുക്ക ഇടപെട്ടു പറഞ്ഞുവത്രേ, അത് ചെയ്യരുത്.

Suhasini, Mammootty

കമലഹാസന്റെ മരുമകളാണ്. ഒന്ന് രണ്ടു ദിവസം ശ്രമിച്ചു നോക്കട്ടെ, എന്നിട്ട് തീരുമാനിക്കുന്നതാണ് ശരി, മമ്മൂട്ടിയുടെ വാക്കുകള്‍ കേട്ട് അങ്ങനെ ഒരു ശ്രമം നടത്താന്‍ തുനിഞ്ഞ പത്മരാജന് ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ സുഹാസിനിയുടെ അഭിനയം ബോധ്യപ്പെടുകയും ചെയ്തു. ഈ വിവരം തന്നോട് മറ്റൊരു അവസരത്തില്‍ പറഞ്ഞത് മമ്മുക്ക തന്നെയായിരുന്നു എന്നും സുഹാസിനി പറഞ്ഞിരുന്നു.

Recommended Video

Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

ആദ്യ മലയാള സിനിമയിലൂടെ തുടങ്ങിയ ആ ബന്ധം ഇന്നും സുഹാസിനിയും മമ്മൂട്ടിയും നിലനിര്‍ത്തുന്നുണ്ട്. എന്റെ ഉപാസന, അക്ഷരങ്ങള്‍, പ്രണാമം, രാക്കുയിലിന്‍ രാഗസദസ്സില്‍, മണിവത്തൂരിലെ ആയിരം ശിവാത്രികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മമ്മൂട്ടി-സുഹാസിനി സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X