twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ തലകറങ്ങി വീണു; വിശേഷങ്ങള്‍ പങ്കുവെച്ച് നടി സ്വാസിക വിജയ്

    |

    മലയാള സിനിമാപ്രേമികള്‍ കാത്തിരുന്നത് പോലെ 0-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂട് നേടിയപ്പോള്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് കനി കുസൃതിയാണ്. ഇത്തവണ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുകയാണ്.

    ബിഗ് ബജറ്റിലൊരുക്കിയതും തിയറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമകള്‍ നോമിനേഷനില്‍ ഉണ്ടായിരുന്നെങ്കിലും വാസന്തി എന്ന ചിത്രമായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായത്. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേര്‍ന്ന് റഹ്മാന്‍ ബ്രദേഴ്‌സ് എന്ന പേരില്‍ ഒരുക്കിയ വാസന്തിയിലൂടെ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം സ്വാസിക വിജയ് നേടി എടുത്തു.

    അവാർഡിനെ കുറിച്ച് സ്വാസിക

    മികച്ച രണ്ടാമത്തെ നടി, മികച്ച സിനിമ, മികച്ച തിരക്കഥ തുടങ്ങി മൂന്ന് പുരസ്‌കാരങ്ങളായിരുന്നു വാസന്തി സ്വന്തമാക്കിയത്. അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞതോടെ താന്‍ തലകറങ്ങി വീണ അവസ്ഥയിലായിരുന്നുവെന്ന് പറയുകയാണ് സ്വാസികയിപ്പോള്‍. പുരസ്‌കാരം ലഭിച്ചതിന് ശേഷം വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് പുരസ്‌കാര നേട്ടത്തെ കുറിച്ച് സ്വാസിക മനസ് തുറന്നത്.

     അവാർഡിനെ കുറിച്ച് സ്വാസിക

    ഭയങ്കര സന്തോഷം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മനസിലുണ്ടായിരുന്നില്ല. വാര്‍ത്ത കണ്ടതും വിശ്വസിക്കാനായില്ല. സിജുവായിരുന്നു ചിത്രത്തെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. വ്യത്യസ്ഥമായ കഥാപാത്രമായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് സിനിമ ചിത്രീകരിച്ചത്. അഭിമാനിക്കാന്‍ ഒട്ടേറെ നേട്ടങ്ങള്‍ നേടാന്‍ വാസന്തിക്ക് സാധിച്ചു''. തീയേറ്റര്‍ റിലീസ് സാധിച്ചിരുന്നില്ല. ധാരാളം പരിമിതികളുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ 20 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറഞ്ഞതെന്നും സ്വാസിക പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ ആഗ്രഹമുണ്ടായിരുന്നു.

      അവാർഡിനെ കുറിച്ച് സ്വാസിക

    ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു, ഇത്ര കാലമായലലോ അഭിനയരംഗത്ത്. ഒരു അംഗീകാരം കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു. പക്ഷേ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ ഞാനിവിടെ തലകറങ്ങി വീണെന്ന് പറയാം. ആദ്യമായിട്ടാണ് ഇത്ര വലിയൊരു അംഗീകാരം. വാസന്തി എന്ന ടൈറ്റില്‍ ക്യാരക്ടറാണ് ചിത്രത്തില്‍ എന്റേത്. സിജു വില്‍സണും ശബരീഷ് വര്‍മയുമാണ് നായകന്മാര്‍. ചിത്രത്തിന്റെ നിര്‍മാതാവും സിജുവാണ്. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേര്‍ന്ന് റഹ്മാന്‍ ബ്രദേഴ്‌സ് എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാസന്തിയുടെ 20 വയസ് മുതല്‍ 32 വയസ് വരെയുള്ള യാത്രയാണ് ചിത്രം.

    Recommended Video

    50th Kerala State Film Awards: Winners list | FilmiBeat Malayalam
      അവാർഡിനെ കുറിച്ച് സ്വാസിക

    അതിനിടെ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പുരുഷന്മാരുടെ സ്വഭാവവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ. ഒടുവില്‍ വാസന്തി വേശ്യാവൃത്തിയിലേക്ക് എത്തിച്ചേരുന്നു. എന്നെ സംബന്ധിച്ച് ഒരു പെര്‍ഫോമന്‍സ് സാധ്യതയുള്ള കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ വാസന്തിയെ കുറിച്ച് കേട്ടപ്പോള്‍ താല്‍പര്യമായി. മറ്റൊന്ന്, എല്ലാവരും സുഹൃത്തുക്കളാണ്. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയതെന്നും' സ്വാസിക പറയുന്നു.

    English summary
    Actress Swasika's First Response On Kerala State Film Awards 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X