For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാദങ്ങള്‍ക്ക് വിട! നടി ശ്വേതാ ബസുവിന്റെ നിശ്ചയം കഴിഞ്ഞു! വരന്‍ യുവ സംവിധായകന്‍!!

  By Midhun
  |

  ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്വേതാ ബസു പ്രസാദ്.കൊത്ത ബങ്കാരു ലോകം എന്ന തെലുങ്ക് സിനിമയുടെ മലയാള പതിപ്പായിരുന്നു ചിത്രം. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് നടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച ശ്വേത മികച്ച ബാലനടിക്കുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

  അപര്‍ണയ്‌ക്കെതിരെ മോശം കമന്റിട്ടവന് ചുട്ട മറുപടിയുമായി അസ്‌കര്‍ അലി! വീഡിയോ വൈറല്‍! കാണൂ

  കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് നടി അനാശ്യാസത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്കു പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് ശ്വേതാ ബസു. ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുന്ന ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

  വിവാദ നായിക

  വിവാദ നായിക

  ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു അനാശ്യാസത്തിന് ശ്വേതാ ബസുവിനെ പോലീസ് അറസ്‌ററ് ചെയ്തിരുന്നത്. ശ്വേത തന്റെ കുടുബത്തിന് വേണ്ടിയാണ് ഈ പ്രവൃത്തിക്ക് ഇറങ്ങിയതെന്നും സിനിമകളില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് ഇതിന് കാരണമായതെന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തനിക്കെതിരെ വന്നത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് നടി പിന്നീട് രംഗത്തെത്തിയിരുന്നു. അറസ്റ്റിനു ശേഷം ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ പിന്നീട് കുറ്റവിമുക്തയാക്കി വിട്ടയിച്ചിരുന്നു.

  ബാലതാരമായി തുടക്കം

  ബാലതാരമായി തുടക്കം

  ബീഹാറില്‍ ജനിച്ചു വളര്ന്ന ശ്വേത ബോളിവുഡിലൂടെയാണ് സിനിമാ രംഗത്തെത്തിയിരുന്നത്. ഹിന്ദിയില്‍ മകഡേ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു ശ്വേതയ്ക്ക് മികച്ച ബാലനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. തുടര്‍ന്നും നിരവധി ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ട ശ്വേത കൊത്ത ബങ്കാരു ലോകം എന്ന സിനിമയിലൂടെയായിരുന്നു തെലുങ്കിലെത്തിയിരുന്നത്.

  ഇത് ഞങ്ങളുടെ ലോകം

  ഇത് ഞങ്ങളുടെ ലോകം

  കൊത്ത ബങ്കാരു ലോകം എന്ന പേരില്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രം ഇത് ഞങ്ങളുടെ ലോകം പേരിലായിരുന്നു മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നത്. വരുണ്‍ സന്ദേശ് ആയിരുന്നു ചിത്രത്തില്‍ ശ്വേതയുടെ നായകനായി എത്തിയിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു ഇത് ഞങ്ങളുടെ ലോകം. പ്രകാശ് രാജ്, ജയസുധ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മിക്കി ജെ മെയ്യര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഗിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. ഈ സിനിമയുടെ വിജയമായിരുന്നു ശ്വേതയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്.

  മിനിസ്‌ക്രിനിലും തിളങ്ങി

  മിനിസ്‌ക്രിനിലും തിളങ്ങി

  സിനിമയില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും മിനിസ്‌ക്രീന്‍ രംഗത്ത് ശ്വേത തിളങ്ങിയിരുന്നു. ഹിന്ദി സീരീയലുകളില്‍ അഭിനയിച്ചായിരുന്നു നടി ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നത്. സ്റ്റാര്‍ വിജയില്‍ സംപ്രേക്ഷണം ചെയ്ത ചന്ദ്ര നന്ദിനി എന്ന സിരീയല്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്കു ശേഷം ഇന്റലിജന്റ് ഇഡിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. വരുണ്‍ ധവാന്‍, ആലിയാ ബട്ട് ജോഡികള്‍ ഒന്നിച്ച ബദരിനാഥ് കി ദുല്‍ഹനിയ എന്ന ഹിന്ദി ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു.

  വിവാഹ നിശ്ചയം കഴിഞ്ഞു

  വിവാഹ നിശ്ചയം കഴിഞ്ഞു

  വിവാദങ്ങള്‍ എല്ലാം അവസാനിച്ചതോടെ സന്തോഷകരമായാണ് ശ്വേത ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. മിനിസ്‌ക്രീനില്‍ ഇപ്പോള്‍ സജീവ സാന്നിദ്ധ്യമായ ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പ്രശസ്ത ഡോക്യൂമെന്ററി സംവിധായകനും കാമുകനുമായ രോഹിത് മിറ്റാല്‍ ആണ് ശ്വേതയുടെ വരന്‍. അടുത്തിടെ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി രോഹിത്തുമായി പ്രണയത്തിലാണെന്നും ഇപ്പോള്‍ ഞങ്ങല്‍ രണ്ടു പേരും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നുമാണ് ശ്വേത പറഞ്ഞത്.

  ഷാരുഖ് ആ സിനിമ കാണുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല! തുറന്ന് പറഞ്ഞ് ശ്യാമിലി

  കടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

  English summary
  actress swetha basu's engagement was conducted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X