twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യൻ നടി ഉഷാ റാണി അന്തരിച്ചു

    |

    തെന്നിന്ത്യൻ സൂപ്പർ താരം ഉഷാ റാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ടോടെ ചെന്നൈയിൽ നടക്കും. പരേതനായ എൻ ശങ്കരൻ നായരുടെ ഭാര്യയായിരുന്നു ഉഷാ റാണി. കഴിഞ്ഞ ഏറെ നാളുകളായിട്ട് മകനോടൊപ്പമായിരുന്നു താമസം.

    usha rani

    ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം, സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം....ഉടുപ്പ് വാങ്ങാനുള്ള പൈസ തരാം, സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം....

    1966 ൽ ജയിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഉഷാറാണി സിനിമയിൽ ചുവട് വെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജയിൽ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.ഭാര്യ, അങ്കത്തട്ട്,അഹം,ഏകലവ്യൻ,അമ്മ അമ്മായിയമ്മ,തെങ്കാശിപ്പട്ടണം, മഴയെത്തും മുമ്പ് തുടങ്ങിയവയാണ് മലയാളത്തിൽ ഉഷാ റാണിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മിനിസ്ക്രീനിലും ഉഷാ റാണി അഭിനയിച്ചിട്ടുണ്ട്.

    Recommended Video

    Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

     മീനാക്ഷിയുടെ പ്രസവം എടുക്കാൻ മൊയ്തു ഡോക്ടർ, മായാവതി അമ്മയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി മീനാക്ഷിയുടെ പ്രസവം എടുക്കാൻ മൊയ്തു ഡോക്ടർ, മായാവതി അമ്മയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി

    ബാലതാരമായി തുടങ്ങിയ ഉഷാ റാണി കമൽ ഹാസന്റെ അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. പ്രേം നസീറിനോടൊപ്പവും ജയലളിതക്കൊപ്പം ഉഷാ റാണി അഭിനയിച്ചിട്ടുണ്ട്.. നസീറിന്റെ മകളായും ഭാര്യയായും വേഷമിട്ടിട്ടുണ്ട്. ഭർത്താവ് എൻ ശങ്കരനാരായണനാണ് ഉഷറാണിയെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത്. എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന ഉഷാറാണി എട്ട് വർഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുകയായിരുന്നു.
    അകം എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. . തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഞ്ചര കല്യാണം, ഏകവല്യന്‍, അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. 2005 ൽ ഭർത്താവിന്റെ മരണ ശേഷം സിനിമാഭിനയം നിർത്തുകയായിരുന്നു.

    നടൻ മോഹൻലാലുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ഉഷാ റാണിയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവിന്റെ മരണ ശേഷം നടൻ ചെയ്തു കൊടുത്ത സഹായങ്ങൾ താരം ഒരിക്കൽ പങ്കുവെച്ചിരുന്നു. മകന്റെ പഠിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു.

    Read more about: actress
    English summary
    Actress Usha rani Passes away,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X