For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ നായികയായി തിരിച്ച് വരുന്നു; ബാബുരാജിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി വാണി വിശ്വനാഥ്

  |

  മലയാള സിനിമയുടെ ആക്ഷന്‍ റാണി എന്നറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വാണി മാറി. ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നില്ല. എപ്പോഴാണ് വാണി വിശ്വനാഥ് തിരിച്ച് വരിക എന്ന ചോദ്യങ്ങള്‍ക്ക് ഒടുവില്‍ അവസാനമായിരിക്കുകയാണ്. മലയാളത്തില്‍ താന്‍ വീണ്ടും നായികയായി അഭിനയിക്കുകയാണെന്ന സന്തോഷം പങ്കുവെച്ച് നടി രംഗത്ത് വന്നു. രസകരമായ കാര്യം തിരിച്ച് വരവില്‍ ഭര്‍ത്താവ് ബാബുരാജിന്റെ തന്നെ നായികയായി എത്തുന്നു എന്നതാണ്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  ദി ക്രിമിനല്‍ ലോയര്‍ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ ചിത്രത്തിലാണ് വാണി വിശ്വനാഥും ഭര്‍ത്താവും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എന്താണെന്നോ അതിന്റെ ഇതിവൃത്തമെന്താണെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇതുവരെ പ്രേക്ഷകര്‍ തന്നെ പിന്തുണയും സ്‌നേഹവും ഇനിയും ഉണ്ടാവണമെന്നും സിനിമയുടെ മറ്റ് വിശേഷങ്ങളും വാണി തുറന്ന് പറഞ്ഞിരിക്കുകയാണ്. ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടി.

  baburaj-vani

  ''വീണ്ടും മലയാള പ്രേക്ഷകരെ കാണാന്‍ പോവുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തോട് കൂടിയാവുനനതില്‍ അതിലുപരി സന്തോഷമുണ്ട്. ഇത്രയും കാലം നല്ലൊരു കഥാപാത്രത്തിന് വേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും അല്ല. എന്റേതായ ചില കാര്യങ്ങള്‍ക്ക് വേണ്ടി സിനിമ മാറ്റി വെച്ചതായിരുന്നു. അതില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ നല്ലൊരു കഥാപാത്രം കിട്ടി എന്ന് മാത്രം. ഞാന്‍ ത്രില്ലര്‍ സിനിമകളുടെ വലിയ ആരാധികയാണ്.

  ഇവരെന്നെ വിളിച്ച് കഥയുടെ ത്രഡ് പറഞ്ഞപ്പോള്‍ തന്നെ വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്റെ കഥാപാത്രം പോലെ തന്നെ ബാബുവേട്ടന്റെയും വേറിട്ട വേഷമാണ്. മായാമോഹിനി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി, എന്നിങ്ങനെയുള്ള സിനിമകളിലെ വ്യത്യസ്ത കഥാപാത്രം നിങ്ങള്‍ ആസ്വദിച്ചിരുന്നു. അതുപോലൊന്നായിരിക്കും ഈ ചിത്രത്തിലും. മാന്നാര്‍ മത്തായിയ്ക്ക് ശേഷം നിങ്ങളെനിക്ക് തന്ന സപ്പോര്‍ട്ടും സ്‌നേഹവും ചെറുതല്ല. അതെന്നും ഉണ്ടായിരിക്കണം.

  റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകള്‍ മാത്രം കാണുന്ന മലയാളം പ്രേക്ഷകര്‍ക്കിടയില്‍ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത സിനിമ ചെയ്ത് കൈയ്യടി വാങ്ങിയിട്ടുള്ള ആളാണ് ഞാന്‍. അതുപോലെയുള്ള പ്രോത്സാഹനവും പിന്തുണയും ഉണ്ടായിരിക്കണം. സംവിധായകനും നിര്‍മാതാവിനുമൊക്കെ നന്ദി പറഞ്ഞ് കൊണ്ടാണ് വാണി വാക്കുകള്‍ അവസാനിപ്പിച്ചത്.

  vani-viswanath

  വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയില്‍ സജീവമായിരുന്ന വാണി വിശ്വനാഥ് 2014 ലാണ് അവസാനം മലയാളത്തില്‍ അഭിനയിക്കുന്നത്. മാന്നാര്‍ മത്തായി സ്പീങ്ങിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലാണ് നടി എത്തിയത്. ശേഷം രാഷ്ട്രീയത്തില്‍ സജീവമായതോട് കൂടി സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നിന്നു. ഏഴ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാവാന്‍ എത്തുന്ന വാണിയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തുകയാണ്. 'ദി ക്രിമിനല്‍ ലോയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ജിത്തുവാണ് സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്.

  Viral reply of actor baburaj on his social media post

  പപ്പയുടെ പേര് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിംപല്‍

  തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചടങ്ങില്‍ വാണിയും ബാബുരാജും ചേര്‍ന്നാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ദിനേഷ് പണിക്കര്‍, കരമന സുധീര്‍, ബാലാജി ശര്‍മ്മ, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രീകരണം ആരംഭിക്കുന്നതോട് കൂടി സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണി വിശ്വനാഥിന്റെ തിരിച്ച് വരവ് കൂടിയായതിനാല്‍ വലിയ പ്രതീക്ഷയോടെ ചിത്രത്തിന് വേണ്ടി കാത്തിരിക്കാമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

  English summary
  Actress Vani Vishwanath To Make Her Comeback In Husband Baburaj Movie, Confirmed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X