»   » പൃഥ്വിയുടെ ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല, കോടികള്‍ വാരിക്കൂട്ടി ജൈത്രയാത്ര എത്തിയത് ഇവിടെ!!

പൃഥ്വിയുടെ ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല, കോടികള്‍ വാരിക്കൂട്ടി ജൈത്രയാത്ര എത്തിയത് ഇവിടെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ പ്രണയം കാണാന്‍ അത്രയും മനോഹരമായിരിക്കും. ഒപ്പം ആക്ഷന്‍ സിനിമകളിലെ ഹീറോയും പൃഥ്വി തന്നെയാണ്. ഓണത്തിന് റിലീസ് ചെയ്ത ആദം ജോണ്‍ എന്ന സിനിമയും ഈ പറഞ്ഞ രണ്ട് കാര്യങ്ങളും അടിസ്ഥാനമാക്കിയിരുന്നതിനാല്‍ ഹിറ്റായിരുന്നു. സിനിമയില്‍ നിന്നും പുറത്തിറങ്ങിയ പാട്ടായിരുന്നു ചിത്രത്തെ ഒന്നും കൂടി ജനപ്രിയമാക്കിയത്.

മോഹന്‍ലാലും മഞ്ജു വാര്യരും പ്രണയിക്കുന്നു! എല്ലാവരും കാത്തിരുന്ന പ്രണയം ഇങ്ങനെയായിരുന്നു!

മുന്‍ ഭാര്യയ്ക്ക് ആമിര്‍ ഖാന്റെ വക കിടിലന്‍ സര്‍പ്രൈസ്! വേര്‍പിരിഞ്ഞാലും സ്‌നേഹം ഇങ്ങനെയായിരിക്കണം!!

ഹോളിവുഡ് സിനിമകളുമായി സാദൃശ്യം തോന്നുന്ന ആദം ജോണ്‍ പല നിഗുഢതകള്‍ ഒളിപ്പിച്ചായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഓണത്തിനിറങ്ങിയ താരരാജക്കന്മാരുടെ സിനിമകളെ പിന്നിലാക്കി മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിനെയും ഞെട്ടിച്ച കളക്ഷനായിരുന്നു നേടിയിരുന്നത്. 36 ദിവസം കൊണ്ട് സിനിമ നേടി കളക്ഷന്‍ എത്രയാണെന്ന് കാണാം.

ആദം ജോണ്‍

പൃഥ്വിരാജിന്റെ അവസാനം റിലീസ് ചെയ്ത സിനിമയായിരുന്നു ആദം ജോണ്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചു

ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ ആദം ജോണ്‍ ഒന്നിച്ച് റിലീസിനെത്തിയ മറ്റ് മൂന്ന് സിനിമകളോടും മത്സരമായിരുന്നു. ശേഷം ആദ്യദിനത്തില്‍ 1.31 കോടിയായിരുന്നു സിനിമ നേടിയിരുന്നത്.

അതിവേഗം അഞ്ച് കോടി

പ്രദര്‍ശനം തുടങ്ങിയ ആദ്യ ദിനങ്ങളില്‍ നിന്നും അതിവേഗം അഞ്ച് കോടി ക്ലബ്ബിലേക്കെത്തിയ ആദം ജോണ്‍ അഞ്ച് ദിവസം കൊണ്ട് 5.24 കോടിയാണ് നേടിയിരുന്നത്.

36 ദിവസത്തെ കളക്ഷന്‍

സിനിമ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് വേണം പറയാന്‍. കാരണം ഒരേ ദിവസങ്ങളില്‍ മറ്റ് മൂന്ന്് സൂപ്പര്‍ താരങ്ങളുടെ സിനിമകളും റിലീസിനുണ്ടായിരുന്നു. എന്നിരുന്നാലും 36 ദിവസം കൊണ്ട് 16.09 കോടിയാണ് ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.

പാട്ടും ഹിറ്റ്

ആദം ജോണിലെ ഈ കാറ്റ് വന്ന കാതില്‍ പറഞ്ഞു എന്ന് തുടങ്ങുന്ന റോമന്റിക് പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ദിവസങ്ങള്‍ കൊണ്ട് അമ്പത് ലക്ഷം പേരായിരുന്നു പാട്ട് യൂട്യൂബില്‍ നിന്നും കണ്ടത്.

പൃഥ്വിയുടെ തിരക്കുകള്‍

ആദം ജോണിന് ശേഷം വിമാനം, രണം, മൈസ്‌റ്റോറി, എന്നിങ്ങനെ ഒരുപാട് സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

English summary
Adam Joan Box Office: 36 Days Kerala Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam