»   » കൊല്ലും കൊലയും പ്രേക്ഷകര്‍ക്ക് മടുത്തോ? ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്...

കൊല്ലും കൊലയും പ്രേക്ഷകര്‍ക്ക് മടുത്തോ? ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്...

Posted By:
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ പൃഥ്വിരാജ് ചിത്രമാരുന്നു ആദം ജോണ്‍. 2017ലെ പൃഥ്വിരാജിന്റെ തുടക്കം എസ്രയിലൂടെ 50 കോടി ക്ലബ്ബില്‍ മൂന്നാമതും ഇടം നേടിക്കൊണ്ടായിരുന്നു. പിന്നാലെ എത്തിയ ടിയാന്‍ പ്രതീക്ഷകളെ അമ്പേ തകര്‍ത്ത് ബോക്‌സ് ഓഫീസിലും തകര്‍ന്നതോടെ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ സ്റ്റൈലിഷ് ത്രില്ലറായ ആദം ജോണിലായി. ചിത്രത്തിന്റെ ടീസറും ട്രെയിലറും ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചു.

രജനികാന്തിനേയും മറികടന്ന് വിജയ്... 100 കോടി ക്ലബ്ബിലും ഇനി വിജയ് തന്നെ ദളപതി!

ആ മോഹം നടക്കില്ല, ബോളിവുഡിലേക്ക് ടേക്ക് ഓഫില്ല... ആ ചിറകുകള്‍ അരിഞ്ഞത് സല്‍മാന്‍ ഖാന്‍

തമിഴ് സൂപ്പര്‍ താരം വിജയ്‌യെ രക്ഷകന്‍ എന്ന കളിയാക്കുന്നതുപോലെ പൃഥ്വിരാജിന് പ്രതികാര നായകന്‍ എന്നൊരു വിളിപ്പേര് പ്രേക്ഷകരില്‍ ഉണ്ട്. സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളിലെ പ്രമേയമാണ് പൃഥ്വിരാജിനെ അങ്ങനെ വിളിക്കാന്‍ കാരണം. സ്റ്റൈലിഷായി പ്രതികാര കഥ പറയുന്ന ആദം ജോണ്‍ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു.

ഓണച്ചിത്രം

ഓണച്ചിത്രമായിട്ടായിരുന്നു ആദം ജോണ്‍ തിയറ്ററിലേക്ക് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാറ്റുരച്ച ഓണക്കാലത്താണ് ആദം ജോണും തിയറ്ററിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ആഗസ്റ്റ് 31നും മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്കൊപ്പം സെപ്തംബര്‍ ഒന്നിനാണ് ആദം ജോണ്‍ തിയറ്ററിലെത്തിയത്.

പ്രേക്ഷകര്‍ കൈവിട്ടില്ല

പ്രതികാര കഥയാണ് ചിത്രം പറഞ്ഞതെങ്കിലും ഹൃദ്യമായ കഥ പറച്ചിലും സ്റ്റൈലിഷ് ഷോട്ടുകളും ചിത്രത്തെ പ്രേക്ഷകരോട് അടിപ്പിച്ചു. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ആദം ജോണും ഇടം നേടി. വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കി ചിത്രം തിയറ്ററുകള്‍ വിടുമ്പോള്‍ സിനിമയുടെ ഫൈനല്‍ കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്.

ഫൈനല്‍ കളക്ഷന്‍

തിയറ്ററില്‍ വിജയകരമായി 50 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ചിത്രം തിയറ്റര്‍ വിടുന്നത്. തുടക്കം മുതല്‍ സ്റ്റഡി കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിലനിര്‍ത്താനായ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രമായി ആകെ കളക്ട് ചെയ്തത് 17 കോടിക്ക് മൂകളിലാണ്. ചിത്രത്തിന്റെ ഡിവിഡിയും ഇതിനോടകം റിലീസ് ചെയ്തു. ടൊറന്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്.

വാരാന്ത്യം മോശമാക്കിയില്ല

ആദ്യ ദിനം രണ്ട് കോടിക്ക്് മുകളില്‍ കളക്ട് ചെയ്ത ടിയാനുമായി തട്ടിച്ച് നോക്കുമ്പോള്‍ ആദം ജോണിന്റെ ആദ്യദിനം അത്ര ആശവഹമായിരുന്നില്ല. 1.31 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. എന്നാല്‍ ആദ്യ വാരന്ത്യ കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ കളക്ഷനില്‍ സ്ഥിരത പുലര്‍ത്താന്‍ ചിത്രത്തിനായി. മൂന്ന് ദിവസം കൊണ്ട് 3.7 കോടിയാണ് ചിത്രം നേടിയത്.

സ്ഥിരത പുലര്‍ത്തിയ ആദ്യവാരം

ഒരു മാസ് ഓപ്പണിംഗ് ചിത്രത്തിന് ലഭിച്ചില്ലെങ്കിലും ആദ്യദിനം മുതല്‍ കളക്ഷനില്‍ സ്ഥിരത പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ആദ്യ വാരാന്ത്യം മാത്രമല്ല ക്രിസ്തുമസ് അവധിക്കാലത്തെ വീക്ക് ഡെയ്‌സിലും ചിത്രം സ്ഥിരത പുലര്‍ത്തി. ആദ്യ വാരം ഏഴ് കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രം കേരളത്തില്‍ മാത്രം ആദം ജോണ്‍ നേടി.

പത്തും പതിനഞ്ചും പിന്നിട്ടു

ആദ്യ വാരത്തിന് ശേഷം പുത്തന്‍ റിലീസുകള്‍ വന്ന് തുടങ്ങിയതോടെ കളക്ഷനിലും കാര്യമായ ഇടിവ് നേരിട്ട് തുടങ്ങി. 11 ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടി പിന്നിട്ടത്. പിന്നീട് കാര്യമായി കളക്ഷന്‍ ഇടിഞ്ഞ ചിത്രം 15 കോടി പിന്നിട്ടത് 25 ദിവസം കൊണ്ടാണ്. ഓണച്ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനൊപ്പം ആദം ജോണ്‍ കളക്ഷന്‍ നേടി.

English summary
Final Kerala gross of Prithviraj's Adam Joan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam