»   » ത്രില്ലറുകള്‍ മലയാളികള്‍ക്ക് ഇത്ര പ്രിയമോ? ബോക്‌സ് ഓഫീസിനെ ത്രില്ലടിപ്പിച്ച് ആദം! ടിയാനല്ലത്രേ ആദം..

ത്രില്ലറുകള്‍ മലയാളികള്‍ക്ക് ഇത്ര പ്രിയമോ? ബോക്‌സ് ഓഫീസിനെ ത്രില്ലടിപ്പിച്ച് ആദം! ടിയാനല്ലത്രേ ആദം..

Posted By: Karthi
Subscribe to Filmibeat Malayalam

കഥകളിലും കഥാപാത്രങ്ങളിലും പുതുമ ഇഷ്ടപ്പെടുന്ന നടനാണ്  പൃഥ്വിരാജ്. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണം ഓരോ ചിത്രങ്ങളും എന്നതാണ് പൃഥ്വിരാജിന്റെ ആഗ്രഹം. ഈ വര്‍ഷത്തെ മൂന്നാമത്തെ പൃഥ്വിരാജ് ചിത്രം  തിയറ്ററിലെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി ചിത്രങ്ങള്‍ക്കൊപ്പമാണ് പൃഥ്വിരാജിന്റെ ആദം ജോണ്‍ തിയറ്ററില്‍ എത്തിയിരിക്കുന്നത്. 

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...

പൃഥ്വിരാജ് ശക്തമായ കഥാപാത്രത്തെ അവതരപ്പിച്ച ടിയാന്‍ ബോക്‌സ് ഓഫീസ് പരാജയമായതിന് ശേഷം റിലീസ് ചെയ്യുന്ന ചിത്രമാണ് ആദം ജോണ്‍. ടിയാനേപ്പോലെ ഒരു മാസ് റിലീസ് ആയിരുന്നില്ല ആദമിന്. ചിത്രത്തിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു.

മോശമല്ലാത്ത തുടക്കം

ടിയാന്റെ പരാജയത്തിന് ശേഷം തിയറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രം ആദം ജോണിന് മോശമല്ലാത്ത ഓപ്പണിംഗ് ലഭിച്ചു. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 1.12 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഹൃദയസ്പര്‍ശിയായ ത്രില്ലര്‍ എന്ന വിശേഷണം ചിത്രത്തിന് ഗുണകരമായി.

പ്രേക്ഷക പ്രതികരണം

ക്രൈം ത്രില്ലര്‍ എന്ന വിശേഷണവുമായിട്ടാണ് ചിത്രം തിയറ്ററിലെത്തിയത്. ആദ്യ ദിനം ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം ചിത്രത്തിന് നേട്ടമായി. ശക്തമായ ഒരു തള്ളിക്കയറ്റം ചിത്രത്തിന് ഉണ്ടായില്ലെങ്കിലും കളക്ഷന്‍ താഴോട്ട് പോകാനുല്ല സാധ്യതയില്ല.

പ്രദര്‍ശനങ്ങള്‍ കുറവ്

ഓണച്ചിത്രങ്ങളില്‍ കുറവ് പ്രദര്‍ശനങ്ങള്‍ ലഭിച്ച ചിത്രമാണ് ആദം ജോണ്‍. ആദ്യ ദിനം 400ല്‍ അധികം പ്രദര്‍ശനങ്ങള്‍ മാത്രമാണ് ചിത്രത്തിനുണ്ടായിരുന്നത്. എന്നാല്‍ 75 ശതമാനം പ്രേക്ഷക പ്രാതിനിധ്യം ആദ്യ ദിനം ഉറപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു.

ടിയാനും പിന്നില്‍

ആദം ജോണിന് മികച്ച പ്രേക്ഷകാഭിപ്രായം നേടാനായെങ്കിലും ഓപ്പണിംഗില്‍ ടിയാനും പിന്നിലാണ് സ്ഥാനം. ആദ്യ ദിനം ടിയാന്‍ നേടിയ കളക്ഷന്‍ 2.54 കോടിയായിരുന്നു. 200ല്‍ അധികം തിയറ്ററുകളിലായിരുന്നു ടിയാന്‍ റിലീസ് ചെയ്തതെന്നും ശ്രദ്ധേയമാണ്.

സംവിധായകന്റെ അരങ്ങേറ്റം

ജിനു എബ്രഹാം എന്ന തിരക്കഥാകൃത്ത് സംവിധായകനായി അരങ്ങേറിയ ചിത്രമായിരുന്നു ആദം ജോണ്‍. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ജിനു ആയിരുന്നു.

യഥാര്‍ത്ഥ സംഭവം

ലണ്ടന്‍ ബ്രിഡ്ജിന്റെ ചിത്രീകരണത്തിനിടെ ജിനു എബ്രഹാമിന്റെ ശ്രദ്ധയില്‍പെട്ട ഒരു പത്ര വാര്‍ത്തയില്‍ നിന്നായിരുന്നു ആദം ജോണിന്റെ പിറവി. ഇതില്‍ ഒരു സിനിമയുണ്ടെന്ന് പറഞ്ഞ ജിനു രണ്ട് വര്‍ഷത്തിന് ശേഷം തിരക്കഥയുമായി പൃഥ്വിരാജിനെ സമീപിക്കുകയായിരുന്നു.

ശക്തമായ താര നിര

സ്‌കോട്ട്‌ലന്റ് പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തില്‍ ശക്തമായ താരനിര അണിനിരക്കുന്നു. മിഷ്ടി ചക്രവര്‍ത്തിയാണ് ചിത്രത്തിലെ നായിക. നരേന്‍, ഭാവന, രാഹുല്‍ മാധവ്, സിദ്ധിഖ് തുടങ്ങയവരുടെ ശക്തമായ സാന്നിദ്ധ്യവും ചിത്രത്തിലുണ്ട്.

English summary
Adam Joan First day Kerala grsso collection is 1.12 crore only.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam