»   » ഇത്ര മനോഹരമായിരുന്നോ ആദം ജോണിലെ വിഎഫ്എക്‌സ്.. വീഡിയോ വൈറലാവുന്നു!

ഇത്ര മനോഹരമായിരുന്നോ ആദം ജോണിലെ വിഎഫ്എക്‌സ്.. വീഡിയോ വൈറലാവുന്നു!

By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രത്തില്‍ നരേന്‍, ഭാവന, രാഹുല്‍ മാധവ്, ലെന, മിഷ്ടി, സിദ്ധാര്‍ത്ഥ, ശിവ, മണിയന്‍പിള്ള രാജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വിരാജിന്‍രെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.

'ലാലിസം' പരാജയമായിരുന്നു.. പരസ്യമായ കുറ്റസമ്മതവുമായി മോഹന്‍ലാല്‍!

സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തിലും കഴിവ് തെളിയിക്കാനൊരുങ്ങുന്ന താരത്തിന്‍രെ ലൂസിഫറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായി എത്തുന്നത്.

Adam John

ഗോപി സുന്ദറാണ് ആദം ജോണിന് സംഗീതമൊരുക്കിയത്. ജയരാജ് മോഷന്‍ പിക്‌ചേഴ്‌സിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് ആദം ജോണ്‍ നിര്‍മ്മിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വിഎഫ്എക്‌സ് വീഡിയോ കാണൂ. ഇത്ര മനോഹരമായ രീതിയിലാണ് വിഎഫ്എക്‌സ്് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും.

English summary
Adam John VFX video getting viral in socila media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam