»   » അതിഥിയല്ല, ഇവിടെ സ്ഥിര താമസത്തിന് വന്നതാണ്.. പക്ഷെ അലമാരയില്‍ നിന്ന് ഇറങ്ങണം!!

അതിഥിയല്ല, ഇവിടെ സ്ഥിര താമസത്തിന് വന്നതാണ്.. പക്ഷെ അലമാരയില്‍ നിന്ന് ഇറങ്ങണം!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തനിമയുള്ള നാടന്‍ പെണ്‍കുട്ടികളെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നു എന്നും, അന്യഭാഷയില്‍ നിന്ന് നായികമാരെ ഇറക്കുമതി ചെയ്യുന്നത് അതുകണ്ടാണ് എന്നുമൊക്കെയുള്ള ആക്ഷേപമുണ്ട്. എന്നാല്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഇവിടെയുണ്ട്, തനി നാട്ടിന്‍പുറത്തുകാരി ലുക്കുള്ള 'മോഡേണ്‍ ഗേള്‍സ്'

എനിക്ക് അങ്ങനെ ഒരു വാശിയുമില്ല; മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പോയ താരപുത്രി പറയുന്നു

അലമാര എന്ന ചിത്രത്തിലൂടെയാണ് അതിഥി രവിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ഇനി അതിഥിയല്ല, മലയാള സിനിമയില്‍ സ്ഥിരം താമസക്കാരിയാക്കുകയാണ് അതിഥി. അതിനുള്ള അവസരങ്ങളൊക്കെ വരുന്നുണ്ട്. പക്ഷെ അലമാര നായിക എന്ന ലേബല്‍ പേരില്‍ നിന്ന് മാറി, മലയാളി നടിയായി അറിയപ്പെടണം. അതിഥിയെ കുറിച്ച് കൂടുതലറിയാം..

തൃശൂര്‍ക്കാരി

തൃശൂരില്‍ നിന്നാണ് അതിഥിയും മലയാള സിനിമയില്‍ എത്തിയിരിയ്ക്കുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ ഇറങ്ങി.

മോഡലിങിലൂടെ തുടക്കം

എല്ലാവരെയും പോലെ മോഡലിങിലൂടെയാണ് അതിഥിയും ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു.

സിനിമയിലേക്ക്

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസിലൂടെയാണ് അതിഥിയുടെ സിനിമാ അരങ്ങേറ്റം.

യെലോ ആല്‍ബം

അതഥി ശ്രദ്ധിക്കപ്പെട്ടത് യെലോ എന്ന സംഗീത ആല്‍ബത്തിലൂടെയാണ്. തൈക്കുടം ബ്രിഡ്ജിലെ സിദ്ധാര്‍ത്ഥ് മേനോന്‍ ആണ് യെലോ എന്ന ആല്‍ബം ചെയ്തത്. അത് ശ്രദ്ധിക്കപ്പെട്ടു.

അലമാരയിലൂടെ നായിക

മലയാള സിനിമയിലെ നായികാ നിരയിലേക്ക് അതിഥി എത്തിയത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലൂടെയാണ്. സണ്ണി വെയിനിന്റെ നായികയായി.

പുതിയ സിനിമ

അലമാരയ്ക്ക് ശേഷം അതിഥി ചെയ്യുന്ന ചിത്രമാണ് നാം. നവാഗതനായ ജോഷി തോമസ് പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിഥിയ്‌ക്കൊപ്പം ഗായത്രി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

English summary
Aditi and Gayathri are cousins in Naam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam