»   » കെപിഎസി ലളിത 'ക്യൂട്ട്' ആണെന്ന് ബോളിവുഡ് നടി; ഒരു കോമഡി കേള്‍ക്കണോ...

കെപിഎസി ലളിത 'ക്യൂട്ട്' ആണെന്ന് ബോളിവുഡ് നടി; ഒരു കോമഡി കേള്‍ക്കണോ...

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെ പി എ സി ലളിതയെ കുറിച്ച് വാചാലയാകുകയാണ് ബോളിവുഡ് നടി അതിഥി റാവു ഹൈദാരി. മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര്   വെളിയിടൈ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചാണ് അഭിനയിക്കുന്നത്.

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ ലുക്ക് വൈറലാകുന്നു

കെ പി എ സി ലളിതയെ ക്യൂട്ട് എന്നാണ് അതിഥി റാവു വിശേഷിപ്പിച്ചത്. കെ പി എ സി ലളിതയും താനും സംസാരിക്കുമ്പോഴുള്ള ഒരു കോമഡിയെ കുറിച്ചും അതിഥി പറയുന്നു. തുടര്‍ന്ന് വായിക്കാം

കെപിഎസി ലളിത ക്യൂട്ടാണെന്ന് അതിഥി

കെ പി എ സി ലളിതയെ ക്യൂട്ട് എന്നാണ് അതിഥി റാവു വിശേഷിപ്പിച്ചത്. വളരെ നല്ല വ്യക്തിത്വമാണെന്നും ഇഷ്ടമായി എന്നുമൊക്കെയാണ് അതിഥി പറഞ്ഞത്

ഒരു കോമഡി പറയാം

കെ പി എ സി ലളിതയുമായി സംസാരിക്കുമ്പോഴുള്ള ഒരു രസകരമായ കാര്യത്തെ കുറിച്ച് അതിഥി റാവു പറഞ്ഞു. മലയാളത്തിലാണത്രെ ലളിത സംസാരിക്കുന്നത്. അതിഥി ഹിന്ദിയിലും. എന്നാല്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും പറയുന്നത് പരസ്പരം മനസ്സിലാകുകയും ചെയ്യും- അതിഥി പറഞ്ഞു.

മണിരത്‌നം ചിത്രത്തില്‍ കെപിഎസി ലളിത

എല്ലായ്‌പ്പോഴും തന്റെ ചിത്രത്തില്‍ ഒരു മലയാളി താരത്തിന് മണിരത്‌നം അവസരം നല്‍കാറുണ്ട്. ഇത്തവണ കെ പി എ സി ലളിതയ്ക്കാണ് നറുക്ക് വീണിരിയ്ക്കുന്നത്. ഒരു മുസ്ലീം സ്ത്രീ ആയിട്ടാണ് ലളിത ചിത്രത്തില്‍ എത്തുന്നത്.

അതിഥി റാവു ഹൈദാരിയും കാര്‍ത്തിയും

ഒരു പ്രണയ ചിത്രമാണ് കാട്ര് വെളിയിടൈ. ചിത്രത്തില്‍ ഡോക്ടറായി അതിഥിയും പൈലറ്റിന്റെ വേഷത്തില്‍ കാര്‍ത്തിയും എത്തുന്നു.

English summary
Mollywood's senior actress, KPAC Lalitha is known for her warmth, motherliness and hospitality. Many actresses have confessed that they find a supporting mother figure in her. And her latest fan is Hindi actress Aditi Rao Hydari.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam