twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്റെ സിനിമയില്‍ പുകവലി മദ്യപാന ദൃശ്യങ്ങള്‍ എഴുതിക്കാണിക്കില്ലെന്ന് അടൂര്‍

    By Gokul
    |

    തിരുവനന്തപുരം: തന്റെ സിനിമയില്‍ പുകവലി മദ്യപാന രംഗങ്ങളില്‍ മുന്നറിയിപ്പ് എഴുതിക്കാണിക്കില്ലെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ മേഖലയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇത്തരം ദൃശ്യങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ പുകവലിയും മദ്യപാനവും നിരോധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാ പ്രദര്‍ശനത്തിന്റെ മുമ്പും ഇടവേളകളിലും സന്ദേശം എഴുതിക്കാണിക്കാം. എന്നാല്‍ സിനിമാ രംഗങ്ങളില്‍ അവ ഉള്‍ക്കൊള്ളിക്കുന്നത് സിനിമയുടെ തുടര്‍ച്ചയെയും ദൃശ്യഭംഗിയേയും ബാധിക്കുമെന്ന് അടൂര്‍ ചൂണ്ടിക്കാട്ടി.

    adoor-gopalakrishnan

    ഇക്കാര്യത്തില്‍ കേന്ദ്രനിയമമാണ് കേരളത്തിലും പ്രാബല്യത്തിലുള്ളതെങ്കിലും കേരളം ആവശ്യപ്പെട്ടാല്‍ കേന്ദ്രം അതില്‍ തിരുത്തല്‍ വരുത്തും. സിനിമയ്ക്കു മുന്‍പും ഇടവേളകളിലും മാത്രമേ തന്റെ സിനിമയില്‍ സന്ദേശം എഴുതിക്കാണിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

    മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അടൂര്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടനുള്ള അവാര്‍ഡ് നല്‍കുന്നത് നടനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സമിതി പറയുന്നു. രാജ്യാന്തര ചലചിത്ര മേള സംഘടിപ്പിക്കാന്‍ കേരളത്തില്‍ പ്രത്യേക സമിതി രൂപീകരണം, മേളയിലെ സിനിമകളുടെ എണ്ണം കുറയ്ക്കല്‍, സിനിമാ മേഖലയില്‍ റഗുലേറ്ററി അതോറിറ്റി രൂപീകരണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

    English summary
    Adoor Gopalakrishnan Panel Submited Report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X