ദിലീപ് അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് അടൂര്‍; ഏതാണെന്ന് പറയാമോ?
പഞ്ചാബി ഹൗസ് എന്ന ചിത്രം കഴിഞ്ഞ് ഒരു അവസരം ചോദിച്ച് ദിലീപ് അടൂര്‍ ഗോപാല കൃഷ്ണനെ പോയി കണ്ടിരുന്നു. എന്നാല്‍ അന്ന് വിളിക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അടൂര്‍ ദിലീപിനെ തിരിച്ചയച്ചു. അടൂര്‍ സിനിമയില്‍ ഒരു രംഗമെങ്കിലും അഭിനയിച്ചാല്‍ മതി എന്നായിരുന്നു ദിലീപിന്റെ ആഗ്രഹം
എന്നാല്‍ ഇപ്പോള്‍ സ്വമേധയാ തന്റെ ചിത്രത്തില്‍ നായകനായി ദിലീപിനെ വിളിച്ചിരിയ്ക്കുകയാണ് അടൂര്‍. കാവ്യ മാധവനെയും ദിലീപിനയെും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ പിന്നെയും എന്ന ചിത്രം ഇന്ന് (ആഗസ്റ്റ് 18) റിലീസ് ചെയ്തു.

ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കവെ ദിലീപ് അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതാണെന്ന് അടൂര്‍ ഗോപാല കൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. അതേതായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ?
അതെ, പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ദിലീപിന്റെ സിഐഡി മൂസ എന്ന ചിത്രമാണ് അടൂറിന് ഏറ്റവും ഇഷ്ടം. വാണിജ്യ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ മികച്ചൊരു കോമഡി എന്റര്‍ടൈന്‍മെന്റാണ് ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസ


Click it and Unblock the Notifications











