twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായകന്‌റെ റോളല്ലെന്ന് പറഞ്ഞിട്ടും മമ്മൂട്ടിയുടെ മറുപടി അമ്പരപ്പിച്ചു, അനുഭവം പങ്കുവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

    By Midhun Raj
    |

    മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ രണ്ട് സിനിമകളും അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടവയാണ്. മതിലുകള്‍, വിധേയന്‍ തുടങ്ങിയ അടൂര്‍ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളാണ് മമ്മൂട്ടിക്ക് ലഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‌റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ മതിലുകളിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. 1990ലാണ് മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ മതിലുകള്‍ പുറത്തിറങ്ങുന്നത്. മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത് വടക്കന്‍ വീരഗാഥയിലെയും മതിലുകളിലെയും പ്രകടനത്തിനാണ്.

    അതീവ ഗ്ലാമറസ് ലുക്കില്‍ നീരജ നായര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

    മതിലുകള്‍ക്ക് പിന്നാലെ 1993ല്‍ വിധേയനും ഈ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങി. മമ്മൂട്ടിക്ക് രണ്ടാമത്തെ തവണ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത അടൂര്‍ ചിത്രമായിരുന്നു വിധേയന്‍. അതേസമയം മമ്മൂട്ടി മറ്റ് നടന്മാര്‍ക്കൊരു മാതൃകയാണെന്ന് പറയുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

    അഭിനയ ജീവിതത്തില്‍ 50 വര്‍ഷം തികച്ച

    അഭിനയ ജീവിതത്തില്‍ 50 വര്‍ഷം തികച്ച മമ്മൂട്ടിയെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് സംവിധായകന്‍ മനസുതുറന്നത്. മമ്മൂട്ടി മറ്റുളളവര്‍ക്കൊരു മാതൃകയാവേണ്ട നടനാണ് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. അദ്ദേഹത്തിന്‌റെ വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും ഒരു പോലെ അച്ചടക്കം സൂക്ഷിക്കുന്ന ഒരാളാണ്. അതുപോലെ തന്നെയാണ് അദ്ദേഹം തന്‌റെ ശരീരം കാത്തുസൂക്ഷിക്കുന്നതും.

    ഇതാണ് തന്‌റെ ഇന്‍സ്ട്രമെന്‌റ്

    ഇതാണ് തന്‌റെ ഇന്‍സ്ട്രമെന്‌റ് എന്ന് മനസിലാക്കി എത്രയോ കാലമായി ശരീരത്തെ ഒരേപോലെ കൊണ്ട് നടക്കുന്ന വ്യക്തിയാണ്. എന്‌റെ അനന്തരം സിനിമയിലാണ് മമ്മൂട്ടിയെ ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നത്. സിനിമയില്‍ പ്രധാന നടന്‍ ശരിക്കും അശോകനാണ്. അശോകന്‍ അന്ന് വലിയ താരമൊന്നും ആയിട്ടില്ല. എന്നാല്‍ മമ്മൂട്ടി അന്നൊരു താരമാണ്.

    മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദുമമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

    അങ്ങനെ ഞാന്‍ മമ്മൂട്ടിയോട് കൃത്യമായി തന്നെ

    അങ്ങനെ ഞാന്‍ മമ്മൂട്ടിയോട് കൃത്യമായി തന്നെ പറഞ്ഞു; ഇത് നായകന്‌റെ റോളല്ല. നായകന്‌റെ സഹോദരന്‌റെ റോളാണ്. അപ്പോ മമ്മൂട്ടി പറഞ്ഞു; 'അതൊന്നും പ്രശ്‌നമല്ല. എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നതാണ് പ്രധാനം എന്ന്'. ഇത്തരത്തില്‍ ഒരു തുറന്ന മനോഭാവം കാണിച്ചത് കൊണ്ട് തന്നെ എന്‌റെ പിന്നീടുളള രണ്ട് സിനിമകളില്‍ നായകന്‌റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചു, അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയഅവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

    രണ്ട് മികച്ച സിനിമകള്‍ തന്നെയാണ് മമ്മൂട്ടിയെ

    രണ്ട് മികച്ച സിനിമകള്‍ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഒരുക്കിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച രണ്ട് കഥാപാത്രങ്ങളാണ് മതിലുകളിലെയും വിധേയനിലെയും റോളുകളെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് അടൂര്‍ വിധേയന്‍ ഒരുക്കിയത്. മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് വിധേയന്‍.

    പൃഥ്വിരാജ് സിനിമയില്‍ ചാന്‍സ്‌ ചോദിച്ച ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍പൃഥ്വിരാജ് സിനിമയില്‍ ചാന്‍സ്‌ ചോദിച്ച ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

    Recommended Video

    മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam
    മമ്മൂട്ടിക്ക് പുറമെ അടൂര്‍ ഗോപാലകൃഷ്ണനും

    മമ്മൂട്ടിക്ക് പുറമെ അടൂര്‍ ഗോപാലകൃഷ്ണനും മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചു. കൂടാതെ മികച്ച ചിത്രം, മികച്ച കഥ, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലും വിധേയന്‍ പുരസ്‌കാരങ്ങള്‍ നേടി. മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും വിധേയന് ലഭിച്ചു. അഞ്ച് തവണയാണ് മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചത്. കൂടാതെ നിരവധി മറ്റ് പുരസ്‌കാരങ്ങളും സംവിധായകന്‍ കരിയറില്‍ നേടി. അടൂര്‍ ചിത്രങ്ങള്‍ക്കെല്ലാം എല്ലാ കാലത്തും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്.

    Read more about: mammootty adoor gopalakrishnan
    English summary
    adoor gopalakrishnan's words about mammootty after completing 50 years in cinema goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X