twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂട്ടിക്ക് മാത്രം അതിനായി ഇളവുകൊടുത്തു, മെഗാസ്റ്റാറിനെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

    By Midhun Raj
    |

    മമ്മൂട്ടി-അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കിയുളള ചിത്രം മമ്മൂട്ടിയുടെ പ്രകടനംകൊണ്ടും പ്രമേയപരമായും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. മികച്ച സംവിധായകനും നടനും ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അടക്കം മതിലുകള്‍ ശ്രദ്ധിക്കപ്പെട്ടു.

    മമ്മൂട്ടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മതിലുകള്‍ക്കൊപ്പം ഒരു വടക്കന്‍ വീരഗാഥയിലെ പ്രകടനം കൂടിയാണ് നടന് ദേശീയ അവാര്‍ഡ് ലഭിച്ചത്. 1990ലായിരുന്നു മതിലുകള്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുരളി, രവി വളളത്തോള്‍, ശ്രീനാഥ്, കരമന ജനാര്‍ദ്ധനന്‍, തിലകന്‍, എംആര്‍ ഗോപകുമാര്‍, അസീസ്, ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    കെപിഎസി ലളിത നാരായണിയായി

    കെപിഎസി ലളിത നാരായണിയായി ശബ്ദ സാന്നിദ്ധ്യം മാത്രമായി സിനിമയില്‍ എത്തി. അതേസമയം മതിലുകള്‍ തിരക്കഥ മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തതിനെ കുറിച്ച് ഒരഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മനസുതുറന്നിരുന്നു. സാധാരണയായി അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മതിലുകള്‍ സമയത്ത് മമ്മൂട്ടിക്ക് മാത്രം ഇളവ് നല്‍കിയ അനുഭവം പങ്കുവെച്ചാണ് സംവിധായകന്‍ എത്തിയത്.

    ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ

    ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത്. അതിനാല്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരണം. ഒരു എക്‌സപ്ഷന്‍ ചെയ്യണം എന്ന് മമ്മൂട്ടി പറഞ്ഞു. തുടര്‍ന്നാണ് മമ്മൂട്ടിക്ക് തിരക്കഥ നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്: മതിലുകള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കാന്‍ മമ്മൂട്ടി വളരെയേറെ ആഗ്രഹം പ്രകടിപ്പിച്ചു.

    സാറ് കാണിക്കില്ലെന്നറിയാം

    സാറ് കാണിക്കില്ലെന്നറിയാം. എന്നാലും ഒന്ന് കാണിക്കണം. ജീവിച്ചിരിക്കുന്ന ബഷീറിനെയല്ല ഞാന്‍ അവതരിപ്പിക്കേണ്ടത്. തിരക്കഥ തന്നാല്‍ കൊളളാം, ഒരു എക്‌സപ്ഷന്‍ ചെയ്യണമെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ കാര്യത്തില്‍ ഒരു എക്‌സപഷ്ന്‍ എന്ന് പറഞ്ഞാണ് തിരക്കഥ വായിക്കാന്‍ കൊടുത്തത്. ഭയങ്കര ത്രില്‍ഡ് ആയിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് മടക്കിതന്നത്.

    ഒരു സിനിമയുടെ തിരക്കഥ

    ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുകളോടും പറയുകയും ചെയ്തു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു. ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മമ്മൂട്ടി വളരെ നാച്ചുറലായി വന്ന നടനാണ്. ആ രീതിയില്‍ സൗന്ദര്യമുളള വ്യക്തി എന്ന നിലയില്‍ കൂടാതെ ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    മതിലുകള്‍ക്ക് പുറമെ

    മതിലുകള്‍ക്ക് പുറമെ അനന്തരം, വിധേയന്‍ തുടങ്ങിയ സിനിമകളും മമ്മൂട്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. വിധേയനിലെ പ്രകടനത്തിനും മമ്മൂട്ടിക്ക് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരവും വിധേയനാണ് ലഭിച്ചത്. 1994ലാണ് മമ്മൂട്ടി സിനിമ പുറത്തിറങ്ങിയത്.

    Read more about: adoor gopalakrishnan mammootty
    English summary
    adoor gopalakrishnan shares the working experiance with mammootty in mathilukal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X