»   » ആക്രമിയ്ക്കപ്പെട്ട നടിയും ദിലീപും ശത്രുക്കളാണെന്ന് അറിയാവുന്ന ആരോ ചെയ്തതാവാം ഇത്; അടൂര്‍

ആക്രമിയ്ക്കപ്പെട്ട നടിയും ദിലീപും ശത്രുക്കളാണെന്ന് അറിയാവുന്ന ആരോ ചെയ്തതാവാം ഇത്; അടൂര്‍

By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഈ സംഭവത്തില്‍ ദിലീപിനെതിരെ ആരോപിയ്ക്കപ്പെട്ട കുറ്റകൃത്യങ്ങളെല്ലാം കെട്ടിച്ചമച്ച കഥയായിക്കൂടെ എന്നാണ് അടൂറിന്റെ ചോദ്യം.

കുറ്റകൃത്യം ചെയ്തയാള്‍ക്ക് നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലായെന്ന് അറിയാം. അതിനാല്‍ ദിലീപിനെ മനപ്പൂര്‍വ്വം ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു. കഥകളെഴുതി മാധ്യമങ്ങള്‍ ആ നടനെ അധോലോക നായകനെപ്പോലെയാക്കിയിരിക്കുകയാണ്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. കാര്യമറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്.

adoor-dileep

ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചോദിച്ചു. ജനക്കൂട്ടത്തെ ഇങ്ങനെ ചാര്‍ജ്ജ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് കോടതിയെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നും അടൂര്‍ പറയുന്നു.

താരസംഘടനയായ അമ്മയ്‌ക്കെതിരെ ആളുകള്‍ ആരോപണമുന്നയിക്കുന്നതിനെതിരെയും അടൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. അടൂര്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍.

English summary
Adoor support Dileep in actress attack case
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam