»   » 'ഈ അടുത്ത കാലത്ത്' എങ്ങനെ തോല്‍ക്കുന്നു

'ഈ അടുത്ത കാലത്ത്' എങ്ങനെ തോല്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Ee Adutha Kalathu
മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന കാരണം പറഞ്ഞാണ് വലിയൊരു വിഭാഗം പ്രേക്ഷകരും തിയറ്ററുടമകളും അന്യഭാഷ സിനിമകളില്‍ അഭയം തേടിയത്. ഒരു പരിധി വരെ അത് ശരിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇവിടെ നല്ല സിനിമകളുണ്ടാവുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഈ സിനിമകളെ പ്രമോട്ട് ചെയ്യാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിയ്ക്കാറില്ലന്നത് മറ്റൊരു സത്യം.

കോക്ക്‌ടെയില്‍ ഫെയിം അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രമായ 'ഈ അടുത്ത കാലത്താ'ണ് ഇങ്ങനെയൊരു ദുര്‍വിധി നേരിടുന്ന ഏറ്റവും പുതിയ സിനിമ.

നിരൂപകപ്രശംസയിലും പ്രേക്ഷകാഭിപ്രായത്തിലും മുന്നിട്ടുനിന്നിട്ടും തിയറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നില്ല. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ പകുതിയോളം തിയറ്ററുകളില്‍ നിന്നാണ് സിനിമ എടുത്തു മാറ്റിയത്.

മോശം മാര്‍ക്കറ്റിങാണ് സിനിമയ്ക്ക് പാരയാവുന്നത്. മുന്‍നിര താരങ്ങളില്ലാത്തതിനാല്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്ക്കാന്‍ മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് അനിവാര്യമായിരുന്നത്. ഇനിയെങ്കിലും ഇതു നടപ്പാക്കിയില്ലെങ്കില്‍ ഒരു നല്ല സിനിമയുടെ പരാജയത്തിന് കൂടി മോളിവുഡ് സാക്ഷ്യം വഹിയ്‌ക്കേണ്ടി വരും.

English summary
Similar is the case of 'Arun Kumar Aravind's 'Ee Adutha Kalathu'. The movie has fetched good critical reviews and maximum ratings but is finding it tough to survive in the theatres. Though with good word of mouth, the movie has been reduced to half the number of theatres of its release within a week from its release,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam