»   » സിനിമ; അഡ്വാന്‍സ് ബുക്കിംഗ് 3മാസം മുന്‍പ് നടത്താം

സിനിമ; അഡ്വാന്‍സ് ബുക്കിംഗ് 3മാസം മുന്‍പ് നടത്താം

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇനി മുതല്‍ നിങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടാകില്ല. സിനിമയുടെ റിലീസ് തീയതിയ്ക്ക് മൂന്ന് മാസം മുന്‍പ് തന്നെ അഡ്വാന്‍സ് ബുക്കിംഗ് നടത്താനുള്ള സൗകര്യം നിലവില്‍ വരുന്നു. ഒരു മുന്‍നിര മള്‍ട്ടി പ്ളക്‌സ് ആണ് ആദ്യമായി ഇത്തരത്തില്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം നടപ്പിലാക്കുന്നത്.

എന്നാല്‍ സിനിമ കാണാന്‍ ഇത്രയും സൗകര്യപ്രദമായ സാഹചര്യം ഒരുക്കുമ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിംഗിന് ഈടാക്കുന്ന തുകയെപ്പറ്റിയും അറിയണമല്ലോ. പൊതുവെ കൂടുതല്‍ പണം ഈടാക്കുന്ന മള്‍ട്ടിപ്ളക്‌സുകളില്‍ 1500 രൂപ വരെ ഇത്തരം അഡ്വാന്‍സ് ബുക്കിംഗ് ചിത്രങ്ങള്‍ക്കായി ഈടാക്കാം.

ബോളിവുഡില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളായ ഭേഷ്‌റാം ( ഒക്ടോബര്‍ 2), രാം ലീല (നവംബര്‍ 15), ധൂം3 ( ഡിസംബര്‍ 15) എന്നിവയ്ക്കും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്.  ആഘോഷങ്ങളോട് അനുബന്ധിച്ച് റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ടിക്കറ്റിനായുള്ള തിരക്ക് നിയന്ത്രിയ്ക്കാനും അഡ്വാന്‍സ് ബുക്കിംഗിലൂടെ കഴിയും.

നിലവില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിയ്ക്കുന്നത്. ചിത്രത്തിന‍്റെ ട്രെയിലര്‍ റിലീസ് ചെയ്ത ശേഷമാണ് പലരും സിനിമ കാണുന്നതിനെപ്പറ്റി ചിന്തിയ്ക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് രീതിയാകുന്പോള്‍ ഇത്തരത്തില്‍ സിനിമയെപ്പറ്റി വിലയിരുത്തല്‍ നടത്തിയ ശേഷം കാണാനാകില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. അഡ്വാന്‍സ് ബുക്കിംഗിന് ഈടാക്കുന്ന തുക പലര്‍ക്കും അംഗീകരിയ്ക്കാനാകില്ല.

English summary
A leading multiplex is now letting patrons book tickets to big releases upto three months in advance, though the amenity comes with a big pricetag.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam