»   » പത്തൊന്‍പത് വര്‍ഷത്തെ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി, സീരിയസായി... ഇമോഷണലായി !!

പത്തൊന്‍പത് വര്‍ഷത്തെ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി, സീരിയസായി... ഇമോഷണലായി !!

Posted By: Rohini
Subscribe to Filmibeat Malayalam

ഹരിശ്രീ അശോകന്‍.. എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് 'മൊതലാളി ജംഗ ജഗജഗ' എന്ന് പറഞ്ഞ് രംഗപ്രവേശനം ചെയ്ത രമണന്റെ മുഖമാണ്. രമണനൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ഹരിശ്രീ അശോകന്‍ എന്ന നടനെ പ്രേക്ഷകര്‍ മറക്കില്ല എന്ന് അശോകന്‍ പറയുന്നു.

ആ നടിയോടുള്ള ശത്രുത, ഇന്ദ്രജിത്തിന്റെ സിനിമ തകര്‍ത്തതും ദിലീപ്; പുതിയ വെളിപ്പെടുത്തല്‍

പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ രമണന്‍ വന്ന ഓരോ രംഗത്തും പ്രേക്ഷകര്‍ ചിരിച്ചിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരെ കരയിപ്പിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഹരിശ്രീ അശോകന് ഏറ്റവും ഇഷ്ടപ്പെട്ട ആ രംഗം എഡിറ്റിങ് മുറിയില്‍ വച്ച് മാഞ്ഞു പോയി. അതിന്റെ പ്രതികാരം പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം രമണന്‍ വീട്ടി തീര്‍ത്തു!!

ആ രംഗം

ഉണ്ണി (ദിലീപ്) താനാരാണെന്ന സത്യം രമണനില്‍ നിന്ന് മറച്ച് വയ്ക്കുന്നത് അറിയുന്ന രംഗമായിരുന്നു അത്. രമണന്‍ വളരെ ഇമോഷണലായി ചില ഡയലോഗുകള്‍ പറയും. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സരിത ആ രംഗം കണ്ട് ഹരിശ്രീ അശോകനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

കട്ട് ചെയ്തു കളഞ്ഞു

എന്നാല്‍ ആ രംഗം എഡിറ്റിങ് റൂമില്‍ വച്ച് ഒഴിവാക്കപ്പെട്ടു. അതുവരെ ഹാസ്യ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന രമണന്റെ ഇമോഷണല്‍ രംഗം പ്രേക്ഷകരുടെ മൂഡ് മാറ്റും എന്ന കാരണത്താലാണ് ആ രംഗം എഡിറ്റ് ചെയ്തത്.

വിഷമം തോന്നി

ആ രംഗം ഒഴിവാക്കപ്പെട്ടതില്‍ ഹരിശ്രീ അശോകന് വലിയ സങ്കടമുണ്ടായിരുന്നു. ആ രാത്രി ഉറങ്ങിയതുപോലുമില്ല. സിനിമ വമ്പന്‍ ഹിറ്റായി എന്നറിഞ്ഞപ്പോള്‍, ഇനിയെങ്കിലും ഉള്‍പ്പെടുത്തിക്കൂടെ എന്ന് ഹരിശ്രീ അശോകന്‍ സംവിധായകന്‍ റാഫിയോട് ചോദിച്ചു. ഇനി തീരെയും മാറ്റിക്കൂടാ എന്നായിരുന്നു മറുപടി കിട്ടിയത്.

പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം

എന്നാല്‍ പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി. റാഫി സംവിധാനം ചെയ്ത റോള്‍ മോഡല്‍ എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ വീണ്ടും രമണനായി എത്തി. കുറച്ച് ഇമോഷണല്‍ രംഗങ്ങള്‍ ചെയ്തു.

റോള്‍മോഡലിലെ രമണന്‍

റോള്‍ മോഡലില്‍ അല്പം സീരിയസായ വേഷമാണ്. രമണന്‍ സ്വന്തമായി ബോട്ട് വാങ്ങി. അതില്‍ മൊതലാളി (കൊച്ചിന്‍ ഹനീഫ) യുടെ ഫോട്ടോയൊക്കെ വച്ചിട്ടുണ്ട്. ആ ഫോട്ടോ നോക്കി കുറച്ച് ഇമോഷണലായി സംസാരിക്കുന്ന രംഗങ്ങളൊക്കെ ഉണ്ടത്രെ.

എന്തുകൊണ്ട് പഞ്ചാബി ഹൗസ് ടു ഇല്ല

പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം എടുക്കാന്‍ റാഫി - മെക്കാര്‍ട്ടിന്‍ തീരുമാനിച്ചിരുന്നു. അപ്പോള്‍ ഹനീഫ് ഇക്ക (കൊച്ചിന്‍ ഹനീഫ) ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ കഥ എങ്ങനെയോ ചോര്‍ന്നു. അതിന് ശേഷം ആ സിനിമയ്ക്ക് രണ്ടാം ഭാഗം ഇനി വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു - ഹരിശ്രീ അശോകന്‍ പറഞ്ഞു.

English summary
After 19 years, Ramanan comeback with a serious face

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam