»   » 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനു ശേഷം വീണ്ടും മോഹന്‍ലാല്‍ ചിത്രവുമായി മേജര്‍ രവി

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനു ശേഷം വീണ്ടും മോഹന്‍ലാല്‍ ചിത്രവുമായി മേജര്‍ രവി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഏപ്രില്‍ 7, 2017ന് തിയേറ്ററില്‍ എത്തിയിരുന്നു. മഹാദേവന്‍ പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്. ബോക്‌സോഫീസില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് വരുന്നത്. 1970 കളിലെ യുദ്ധഭൂമി പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍ മഹാദേവനായും അച്ഛന്‍ സഹദേവനായും പ്രത്യക്ഷപ്പെടുന്നത് മോഹന്‍ലാലാണ്.

mohanlalandmajorravi

മേജര്‍ മഹാദേവന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മഹാദേവന്‍ പരമ്പരയുടെ അഞ്ചാമത്തെ ചിത്രം വരുന്നു. ഈ അടുത്ത് മാതൃഭൂമിയുടെ ഒരു അഭിമുഖത്തിലാണ് മേജര്‍ രവി മേജര്‍ മഹാദേവനുമായി തിരിച്ചുവരുന്ന കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തില്‍ തീവ്രവാദികളാല്‍ അന്യ രാജ്യത്ത് ബന്ധിയാക്കപ്പെട്ട ഒരു കൂട്ടം മിലിട്ടറി ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ആളാണ് മഹാദേവന്‍.

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍ പ്രതീക്ഷിച്ച പോലെ ഉയര്‍ന്നിട്ടില്ല. നിവിന്‍ പോളി നായകനാകുന്ന റൊമാന്റിക്ക് സ്‌റ്റോറിയാണ് മേജര്‍ രവിയുടെ അടുത്ത സംരംഭം എന്നാണറിയാന്‍ കഴിഞ്ഞത്.

English summary
Now, here is a big news for all the fans of the movies of Mahadevan series. The duo will be back with a fifth installment of the series, in which Mohanlal will yet again be seen as Mahadevan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam