»   » ആമിയുടെ സെറ്റില്‍ സല്ലാപത്തിന്റെ ഓര്‍മകളുമായി മഞ്ജുവിനൊപ്പം ഒരാള്‍, 20 വര്‍ഷങ്ങള്‍ക്ക് ശേഷം

ആമിയുടെ സെറ്റില്‍ സല്ലാപത്തിന്റെ ഓര്‍മകളുമായി മഞ്ജുവിനൊപ്പം ഒരാള്‍, 20 വര്‍ഷങ്ങള്‍ക്ക് ശേഷം

By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി ഓര്‍മകളുമായിട്ടാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. ഓരോ സിനിമയുടെ സെറ്റിലും ആ ഓര്‍മകളുണ്ടാവാറുണ്ട്. കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യന്ന ആമി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചും അങ്ങനെ ചില ഓര്‍മപ്പെടുത്തലുകളുണ്ടായി.

സംവിധായകന്റെ കൂടെ കിടന്ന് അവസരങ്ങളുണ്ടാക്കി, പത്ത് തവണ അബോര്‍ഷന്‍ ചെയ്തു, കഥകളെ കുറിച്ച് ഭാവന


വത്സല മേനോന്‍... പ്രേക്ഷകര്‍ കണ്ടു തുടങ്ങിയ നാളുകള്‍ മുതല്‍ വത്സല മേനോന്‍ മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ്. ആമി എന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം ഒരു കഥാപാത്രമായി വത്സല മേനോനും എത്തുന്നുണ്ട്. വത്സല മേനോനെ കണ്ടപ്പോഴാണ് മഞ്ജു തന്റെ പഴയ കാല ഓര്‍മകള്‍ അയവെറുത്തത്.


20 വര്‍ഷങ്ങള്‍ക്ക് ശേഷം

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജുവും വത്സല മേനോനും ഒന്നിച്ചഭിനയിക്കുന്നത്. സല്ലാപം, ദില്ലി വാല രാജകുമാര്‍ എന്ന ചിത്രങ്ങളിലാണ് നേരത്തെ ഇരുവരും ഒന്നിച്ചഭിനയിച്ചത്. വത്സല മേനോനൊപ്പമുള്ള ഓര്‍മകളെ കുറിച്ച് മഞ്ജു ഫേസ്ബുക്കിലെഴുതി.


ഒറ്റപ്പാലം ഓര്‍മകള്‍

ആറ്റുവഞ്ചി പോലെ ഓര്‍മകളില്‍ എന്നും പൂത്തുനില്‍ക്കുന്നുണ്ട്, ഒറ്റപ്പാലം. പാടങ്ങള്‍ കടന്നുവരുന്നൊരു കാറ്റ് മനസ്സിനെ സദാ തൊടുന്നു. രാധയും ഉണ്ണിമായയുമൊക്കെ ജീവിച്ചത് ഇവിടെയാണ്. 'ആമി' ഒറ്റപ്പാലത്തേക്കുള്ള മടക്കയാത്ര കൂടിയാകുന്നു. ഇതുപോലുള്ള ചില നല്ലനിമിഷങ്ങള്‍ കൂടി സമ്മാനിക്കുന്നുണ്ട് അത്.


വത്സല ചേച്ചി..

വത്സലചേച്ചിയെ ആദ്യം കണ്ടത് സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്. പിന്നെ ദില്ലി വാല രാജകുമാരനിലും ഒരുമിച്ച് അഭിനയിച്ചു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചേച്ചിക്കൊപ്പം ഒരു ചിത്രം. കാലത്തിനൊരിക്കലും മായ്ച്ചുകളയാനാകില്ല ആ മുഖത്തെ വാത്സല്യഭാവം- മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.


സല്ലാപം എന്ന ചിത്രം

മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് സുന്ദര്‍ ദാസം സംവിധാനം ചെയ്ത സല്ലാപം. 1989 ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി. ചിത്രത്തില്‍ ലീലാവതി തമ്പുരാട്ടി എന്ന കഥാപാത്രമായിട്ടാണ് വത്സല മേനോന്‍ എത്തിയത്.English summary
After 20 years Manju Warrier acting with Valsala Menon in Aami
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam