»   » വിവാദം: സെല്ലുലോയ്ഡിന് പിന്നാലെ മഞ്ചാടിക്കുരുവും

വിവാദം: സെല്ലുലോയ്ഡിന് പിന്നാലെ മഞ്ചാടിക്കുരുവും

Posted By: Staff
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/after-celluloid-manjadikkuru-in-state-awards-row-2-107647.html">Next »</a></li></ul>

സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളുയരുക കേരളത്തില്‍ പതിവുള്ള കാര്യമാണ്. ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യം വിവാദക്കുരുക്കിലായത് കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രമായിരുന്നു. ജെ സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ അവാര്‍ഡിനര്‍ഹമായ മഞ്ചാടിക്കുരുവും വിവാദക്കുരുക്കിലായിരിക്കുകയാണിപ്പോള്‍.

മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ചിത്രമാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു. ഈ സിനിമ 2007ല്‍ സെന്‍സറിങ്ങിന് സമര്‍പ്പിയ്ക്കുകയും 2008ല്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തതാണെന്നാണ് ആരോപണം. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമ സെന്‍സര്‍ ചെയ്യണമെന്ന് നിര്‍ബ്ബന്ധമില്ല. അന്നത്തെ സിനിമയില്‍ ചിലഭാഗങ്ങള്‍കൂടി ചേര്‍ത്ത് 2012ല്‍ സെന്‍സര്‍ ചെയ്തശേഷം അവാര്‍ഡിന് സമര്‍പ്പിച്ചത് ശരിയായില്ലെന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയരുന്നത്.

Manjadikkuru

എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സെന്‍സര്‍ബോര്‍ഡിനോട് കാര്യം ആരാഞ്ഞതാണെന്നുമാണ് ചലച്ചിത്രഅക്കാദമി അധികൃതര്‍ പറയുന്നത്. 2012ല്‍ ആണ് ചിത്രം സെന്‍സര്‍ ചെയ്തതെന്നും വീണ്ടും സെന്‍സര്‍ ചെയ്യുന്നുവെന്ന പരാമര്‍ശം പിന്‍വലിച്ചുവെന്നും സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അക്കാദമി അധികൃതര്‍ പറയുന്നു. അതിനാല്‍ മാത്രമാണത്രേ ചിത്രം അവാര്‍ഡിന് പരിഗണിച്ചത്.

2007ല്‍ സെന്‍സര്‍ ചെയ്തപ്പോള്‍ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ അന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയില്ലത്രേ. പക്ഷേ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത ചിത്രങ്ങളുടെ പട്ടിക പതിവുപോലെ ഫിലിം ചേംബറിനെ അറിയിക്കുകയും അവരുടെ പ്രസിദ്ധീകരണത്തില്‍ 2007ലെ സിനിമകളുടെ കൂട്ടത്തില്‍ മഞ്ചാടിക്കുരു ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ഭേദഗതി വരുത്തിയ മഞ്ചാടിക്കുരു 2012 മെയ് 16നാണ് സെന്‍സര്‍ ചെയ്തത്. ആദ്യം സെന്‍സര്‍ ചെയ്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ ഇത് ആദ്യം സെന്‍സര്‍ ചെയ്യുന്നതായി പരിഗണിക്കണമെന്ന് നിര്‍മ്മാതാവ് അപേക്ഷിയ്ക്കുകയും ബോര്‍ഡ് അക്കാര്യം അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ കാണിച്ച് പഴയചിത്രത്തില്‍ പുതിയഭാഗങ്ങള്‍ ചേര്‍ത്ത് അവാര്‍ഡിന് സമര്‍പ്പിക്കുന്ന രീതി ശരിയല്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. ഇത്തരത്തില്‍ മഞ്ചാടിക്കുരു അവാര്‍ഡിന് സമര്‍പ്പിച്ചതോടെ അയാളും ഞാനും തമ്മില്‍, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കള്‍ക്ക് അവാര്‍ഡ് ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടെന്നും വിമര്‍ശകര്‍ പറയുന്നു.


ആദ്യ പേജില്‍
അഞ്ജലി മേനോന്റെ പ്രതികരണം

<ul id="pagination-digg"><li class="next"><a href="/news/after-celluloid-manjadikkuru-in-state-awards-row-2-107647.html">Next »</a></li></ul>
English summary
Hardly a few days after the announcement of the Kerala State Film Awards, it's raining controversies in Mollywood. Close on the heels of Kamal's 'Celluloid', the next to court trouble is Anjali Menon's 'Manjadikkuru'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam