»   » ആ ചിത്രം മമ്മൂട്ടിക്ക് ക്ഷതമേറ്റെങ്കിലും നായികയ്ക്ക് അതിന് ശേഷമാണ് ഭാഗ്യം വന്നത്

ആ ചിത്രം മമ്മൂട്ടിക്ക് ക്ഷതമേറ്റെങ്കിലും നായികയ്ക്ക് അതിന് ശേഷമാണ് ഭാഗ്യം വന്നത്

By: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹുമ ഖുറേഷി. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത വൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ഇപ്പോഴിതാ ഹുമ ഖുറേഷി ഹോളിവുഡ് ചിത്രത്തില്‍ നായികയാകുന്നു. ഗുരുണ്ടര്‍ ചത സംവിധാനം ചെയ്യുന്ന വൈസ് റോയിസ് ഹൗസ് എന്ന ചിത്രത്തിലൂടെയാണ് നടി ഹോളിവുഡില്‍ എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുന്നത്.

ആലിയ എന്ന കഥാപാത്രം

ചിത്രത്തിലെ ആലിയ എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിക്കുന്നത്. മനീഷ് ദയാലാണ് ചിത്രത്തിലെ നായകന്‍.

ലവ് സ്റ്റോറി

ബ്രിട്ടീഷ് ഭരണക്കാലത്തെ പശ്ചത്തലത്തില്‍ ഒരുക്കുന്നതാണ് വൈസ് റോയിസ് ഹൗസ്.

മറ്റ് കഥാപാത്രങ്ങള്‍

ഹുഗ്ഗ് ബൊന്നെബില്ലെ, ഗില്യന്‍ ആന്‍ഡ്ര്യൂസണ്‍, മൈക്കിള്‍ ഗംബോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയിലേക്ക്

മോഡലായിരുന്ന ഹുമ 2012ല്‍ പുറത്തിറങ്ങിയ ഗ്യാങ്‌സ് ഓഫ് വസെപൂര് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.

English summary
After Deepika-Priyanka, Huma Qureshi to make her international debut.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam