»   » അനാര്‍ക്കലിയുടെ സംവിധായകനും വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തിനുമൊപ്പം ഫഹദ് കണ്ണൂരിലേക്ക്

അനാര്‍ക്കലിയുടെ സംവിധായകനും വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തിനുമൊപ്പം ഫഹദ് കണ്ണൂരിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ഇടുക്കിക്കാരൻ മഹേഷിന്റെ വേഷം അവതരിപ്പിച്ച ഫഹദ് ഫാസില്‍ ഇനി കണ്ണൂരുകാരാനാകും. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ തനി നാടന്‍ കണ്ണൂരുകാരന്റെ വേഷമണിയുന്നത്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പറയുന്നു.

പ്രതികാരത്തിന് ശേഷം മഹേഷിനെ വീണ്ടും വിളിച്ചു, പ്രധാന വേഷങ്ങളില്‍ ബേബിചേട്ടനും ക്രിസ്പിനും

സൂപ്പര്‍ഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അപ്പോള്‍ ഫാമിലി എന്റര്‍ടെയ്‌നറിനൊപ്പം മികച്ച ഹാസ്യ ചിത്രം കൂടിയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍.. തുടര്‍ന്ന് വായിക്കൂ..

വെള്ളിമൂങ്ങയിലെ മാമച്ചനെ പോലെയോ?

വെള്ളിമൂങ്ങയിലെ മാമച്ചന്‍ കഥാപാത്രത്തില്‍ നിന്നും വ്യത്യസതമായിരിക്കും ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ജോജി തോമസ് പറയുന്നു.

ഫാമിലി എന്റര്‍ടെയ്‌നറിനൊപ്പം മനോഹരമായ പ്രണയകഥ

ചിത്രത്തിന് വേണ്ടി നായികയെ തിരയുകയാണ്. ഫാമിലി എന്റര്‍ടെയ്‌നറിനൊപ്പം ഒരു മനോഹരമായ പ്രണയകഥ കൂടിയായിരിക്കും ചിത്രമെന്നും ജോജി തോമസ് പറയുന്നു.

അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളില്‍

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്. ചിത്രീകരണം പൂര്‍ത്തിയായി അടുത്ത വര്‍ഷം ആദ്യം തിയേറ്ററുകളില്‍ എത്തിക്കാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.

പ്രതിരകാരത്തിന് ശേഷം ഫഹദ്

തനി ഒരുവന് ശേഷം മോഹൻ രാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിള ഫഹദ് ഫാസിലാണ് നായകൻ എന്ന് കേൾക്കുന്നു. മഹേഷിൻരെ പ്രതീകാരത്തിന് ശേഷം ദിലീഷ് പോത്തനുമായി കൈ കോർക്കുന്ന മറ്റൊരു ചിത്രവും ഫഹദിൻറെ അക്കൌണ്ടിലുണ്ട്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
After Idukki, Fahadh chooses Kannur for his next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam