മമ്മൂട്ടിക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി നൈല ഉഷ
മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നൈല ഉഷയ്ക്ക് തിരക്കേറുന്നു. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രം കണ്ടിറങ്ങിയവര്‍ക്കാര്‍ക്കും അതില്‍ നായികയായെത്തിയ നൈലയുടെ ആദ്യത്തെ ചിത്രമാണിതെന്ന് വിശ്വസിക്കന്‍ കഴിയുമായിരുന്നില്ല. അത്രയും ഇരുത്തം വന്ന നടിയുടെ അഭിനയമായിരുന്നു നൈയിലയുടേത്. അത് ശ്രദ്ധിക്കപ്പെട്ടതോടെ ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ചെയ്തു. കഴിഞ്ഞ ദിവസം അതും റിലീസായി.
നൈലയുടെ അടുത്ത നായകനാരാണെന്നറിയേണ്ടേ. മറ്റാരുമല്ല മോഹന്‍ ലാല്‍ തന്നെ. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലിന്റെ നായികയായി നൈല എത്തുന്നത്. ദുബായി പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നൈലയെയും മോഹന്‍ലാലിനെയും കൂടാതെ നെടുമുടി വേണു, ഇന്ദ്രജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം രാജീവ് നാഥും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ പകല്‍ നക്ഷത്രങ്ങളാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. മോഹന്‍ലാലിനെ നായകനാക്കിയ അഹമാണ് രാജീവ് നാഥിനെ ഏറെ പ്രശസ്തനാക്കിയത്. പകല്‍ നക്ഷത്രങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പുതിയ ചിത്രത്തിന് കഥയൊരുക്കുന്നത് സുധീപ് കുമാറാണ്. സൂധീപും രജീവ് നാഥും ചേര്‍ന്ന് തിരക്കഥയുമൊരുക്കുന്നു.
ദുബായില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 20ന് തുടങ്ങും. ലാലിനൊപ്പം ഇന്ദ്രജിത്ത് വീണ്ടും എത്തുന്നതും പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നു. ഇന്ദ്രജിത്ത് വില്ലന്റെ വേഷത്തിലെത്തിയ ബാബകല്ല്യാണി ഏറെ ശ്രദ്ധനേടിയിരുന്നു. ഒടുവില്‍ ട്വന്റി20 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നു ചേര്‍ന്നത്. ഒത്തിരി ചിത്രങ്ങളില്‍ ലാലിന്റെ ചേട്ടനും അച്ഛനും സുഹൃത്തുമായെല്ലാം വേഷമിട്ട നെടുമുടിയാണ് മറ്റൊരു പ്രധാനം കഥാപാത്രം.


Click it and Unblock the Notifications











