»   » മോഹന്‍ലാല്‍ പാടിയാല്‍ മമ്മുട്ടിയും പാടും

മോഹന്‍ലാല്‍ പാടിയാല്‍ മമ്മുട്ടിയും പാടും

Posted By:
Subscribe to Filmibeat Malayalam
Mammootty-Mohanlal
റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാലിന്റെ ആറ്റുമണല്‍പായയില്‍ എന്നു തുടങ്ങുന്ന ഗാനം ഹിറ്റായതോടെ താരഗാനങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് കൂടുകയാണ്. മമ്മൂട്ടി നിര്‍മിച്ച് നായകനാകുന്ന ജവാന്‍ ഓഫ് വെള്ളിമലയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ അതിലെ ശ്രദ്ധേയം മമ്മൂട്ടി പാടുന്ന പാട്ടാണ്. ജയരാജ് സംവിധാനം ചെയ്ത് ലൗഡ് സ്പീക്കറിനു ശേഷം മമ്മൂട്ടി പാടുന്ന പാട്ടാണ് ജവാനിലുള്ളത്. ആറുഗാനങ്ങളാണ് അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്നചിത്രത്തിലുള്ളത്. അനില്‍ പനച്ചൂരാന്‍, വേണുഗോപാല്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

നായകന്‍ പാട്ടുപാടുന്ന രീതി മലയാളത്തില്‍ വന്‍വിജയമാക്കിയത് മോഹന്‍ലാല്‍ ആയിരുന്നു. ചിത്രംഎന്ന സിനിമയിലൂടെയാണ് ഇങ്ങനെയൊരു സംസ്‌കാരം ഇവിടെ വരുന്നത്. അതേതുടര്‍ന്ന് ലാലിന്റെ മിക്ക ചിത്രങ്ങളിലും ഒരു ഗാനം ഉണ്ടാകുമായിരുന്നു. ഏയ് ഓട്ടോയിലെ ലാലിന്റെ ഗാനവും ഹിറ്റായിരുന്നു. പിന്നീട് കലാഭവന്‍ മണി നായകനാകാന്‍ തുടങ്ങിയതോടെ എല്ലാ ചിത്രത്തിലും ഒരു മണി സ്പര്‍ശമുള്ള നാടന്‍പാട്ടുണ്ടാകും. ആ ഗാനങ്ങളെല്ലാം മണി ചിത്രത്തിന്റെ വിജയത്തിന് വലിയ ഘടകവുമായിരുന്നു. പുതിയ മുഖം എന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു ഗാനം ആലപിച്ച് ഈരംഗത്തെത്തി.

പല്ലാവൂര്‍ ദേവനാരായണന്‍, ലൗഡ് സ്പീക്കര്‍ എന്നീ ചിത്രങ്ങളിലും മമ്മുട്ടി പാടിയിട്ടുണ്ട്. ഇപ്പോള്‍ ലാലിന്റെ ആറ്റുമണല്‍ വന്‍ ഹിറ്റായതോടെ വീണ്ടും മൈക്ക് കയ്യിലെടുക്കുകയായിരുന്നു. ശ്രീനിവാസന്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിക്കുന്ന ജവാന്‍ ഓഫ് വെള്ളിമല പ്രദര്‍ശനത്തിനെത്തി കഴിഞ്ഞു.

English summary
After mohanlal Mammootty also singing a song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam