»   » എഞ്ചിനീയറിങ് പഠിച്ചിട്ടും തൊഴിലില്ലാത്തവരുടെ കൂട്ടത്തില്‍ ഗോകുല്‍ സുരേഷും!!

എഞ്ചിനീയറിങ് പഠിച്ചിട്ടും തൊഴിലില്ലാത്തവരുടെ കൂട്ടത്തില്‍ ഗോകുല്‍ സുരേഷും!!

By: Sanviya
Subscribe to Filmibeat Malayalam

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ അഭിനയരംഗത്ത് എത്തിയത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

എങ്കിലും ഗോകുലിന്റെ അഭിനയത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു. ഭരത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അപൂര്‍വമായ ഒരു കഥാപാത്രം കൂടിയായിരുന്നു ഇത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗോകുല്‍ സുരേഷ് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടതായി അറിയുന്നു. എസ്ആര്‍ സൂരജ് സംവിധാനം ചെയ്യുന്ന ഞാന്‍ പരേതന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഗോകുല്‍ നായകനാകുന്നത്.

gokulsuresh

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആദ്യ ചിത്രം മുത്തുഗൗ പോലെ തന്നെ പുതിയ ചിത്രം ഒരു കോമഡി ത്രില്ലറായിരിക്കും എന്നും കേള്‍ക്കുന്നുണ്ട്. തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് കേള്‍ക്കുന്നുണ്ട്. എഞ്ചിനീയറിങ് പഠിച്ചിട്ടും ഒരു ജോലി പോലും ആകാതെ നടക്കുന്നതാണ് ഗോകുലിന്റെ കഥാപാത്രം.

വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രത്തെ കൂടിയാകും ചിത്രത്തില്‍ ഗോകുലിൻറേത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഗോകുല്‍ തന്റെ ശരീര ഭാരം കുറയ്ക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

English summary
After Mudhugauv, It Is Njan Parethan For Gokul Suresh!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam