twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍ജികെയ്ക്ക് ശേഷമുളള സൂര്യയുടെ 37ാമത് ചിത്രം ഈ സംവിധായകനോടൊപ്പം

    By Midhun
    |

    നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍താരങ്ങളിലൊരായി മാറിയ നടനാണ് സൂര്യ.1997ല്‍ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ സൂര്യ ഗൗതം വാസുദേവ് മേനോന്റെ കാക്ക കാക്ക, പിതാമകന്‍, ഗജിനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തമിഴകത്തെ മുന്‍നിര താരമായത്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയുടെ കരിയറിലെ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നായിരുന്നു. ആറു,സില്‍നു ഒരു കാതല്‍, വാരണം ആയിരം സിങ്കം തുടങ്ങിയവ സൂര്യയുടെതായി പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. ഹരി സംവിധാനം ചെയ്ത സിങ്കം എന്ന ചിത്രത്തിന് മൂന്ന് ഭാഗങ്ങളാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ദുരൈ സിങ്കം എന്ന സൂര്യയുടെ കഥാപാത്രം സൂര്യയുടെ കരിയറിലെ തന്നെ വന്‍ഹിറ്റുകളിലൊന്നായിരുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടമാണ് ഇക്കൊല്ലം സൂര്യയുടെതായി പുറത്തിറങ്ങിയത്.

    ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍, കാണൂ!ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍, കാണൂ!

    തമിഴ് നാട്ടില്‍ പൊങ്കല്‍ റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും റിലീസ് ചെയ്തിരുന്നു. കീര്‍ത്തി സുരേഷ് നായികയായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. താനാ സേര്‍ന്തകൂട്ടത്തിനു ശേഷം സൂര്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സെല്‍വരാഘവന്‍ ചിത്രമായ എന്‍ജികെ എന്ന ചിത്രത്തിലാണ്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അതേസമയം സൂര്യയുടെ 37ാമത് ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്.

    നടിപ്പിന്‍ നായകന്‍ സൂര്യ

    നടിപ്പിന്‍ നായകന്‍ സൂര്യ

    തമിഴകത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ നടിപ്പിന്‍ നായകന്‍ എന്ന പദവി ആരാധകരില്‍ നിന്നും നേടിയെടുത്ത താരമാണ് സൂര്യ.പിതാമകന്‍ ഗജിനി, വാരണം ആയിരം, എഴാം അറിവ്, സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. അച്ഛനായും മകനായും സൂര്യ ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. സിമ്രാന്‍ സമീറ റെഡ്ഢി, ദിവ്യ സ്പന്ദന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്ക്ക് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

    ഗജിനി എന്ന ചിത്രത്തില്‍ വിസ്മയിപ്പിച്ചു

    ഗജിനി എന്ന ചിത്രത്തില്‍ വിസ്മയിപ്പിച്ചു

    2005ല്‍ എ.ആര്‍ മുരുകദോസ് സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗജിനി.ചിത്രത്തിലെ സഞ്ജയ് രാമസ്വാമി എന്ന സുര്യയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അസിന്‍, നയന്‍താര തുടങ്ങിയ താരങ്ങളായിരുന്നു നായികമാര്‍.ഗജിനിയ്ക്കു ശേഷം സൂര്യ എ.ആര്‍ മുരുകദോസിനൊടൊപ്പം ഒന്നിച്ച ചിത്രമായിരുന്നു എഴാം അറിവ്. ചിത്രത്തില്‍ ഡബിള്‍ റോളിലായിരുന്നു സൂര്യ അഭിനയിച്ചിരുന്നത്. ബോധി ധര്‍മ്മ, അരവിന്ദ് തുടങ്ങിയവയായിരുന്നു സൂര്യ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്. എഴാം അറിവും പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു

    സിങ്കം സിരീസ്

    സിങ്കം സിരീസ്

    2010ല്‍ സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ചിത്രമായിരുന്നു സിങ്കം. സുര്യ ദുരൈ സിങ്കം എന്ന പോലീസ് ഓഫീസറായി വേഷമിട്ട ചിത്രം തമിഴ് നാട്ടില്‍ മെഗാഹിറ്റായിരുന്നു. അനുഷ്‌ക ഷെട്ടിയായിരുന്നു ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയത്. ദുരൈ സിങ്കം എന്ന കഥാപാത്രം സൂര്യയുടെ കരിയറില്‍ ലഭിച്ച കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായിരുന്നു. സിങ്കത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.2013ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗവും സുപ്പര്‍ഹിറ്റായി മാറിയിരുന്നു. സിങ്കത്തിന്റെ മൂന്നാം ഭാഗം 2017ലാണ് പുറത്തിറങ്ങിയത്.

    ശെല്‍വരാഘവനോടൊപ്പെം എന്‍ജികെ

    ശെല്‍വരാഘവനോടൊപ്പെം എന്‍ജികെ

    തമിഴിലെ പ്രശസ്ത സംവിധായകന്‍ ശെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് എന്‍ജികെ .ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്‌ററ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള സൂര്യയുടെ ലുക്കായിരുന്നു ഉണ്ടായിരുന്നത്. ആയിരത്തില്‍ ഒരുവന്‍ മയക്കം എന്ന എന്നീ സുപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ ശെല്‍വരാഘവനോടൊപ്പം സൂര്യ ആദ്യമായി ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ് . സുര്യയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കും എന്‍ജികെ എന്ന ചിത്രത്തിലുണ്ടാവുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

    സുര്യയുടെ 37ാമത് ചിത്രം പ്രഖ്യാപിച്ചു

    സുര്യയുടെ 37ാമത് ചിത്രം പ്രഖ്യാപിച്ചു

    സുര്യയുടെ 37ാമത് ചിത്രം ചായാഗ്രാഹകനും സംവിധായകനുമായ കെ.വി ആനന്ദിനോടൊപ്പമാണ്.കെ.വി ആനന്ദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് സൂര്യ ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുളള ഹാരിസ് ജയരാജാണ് പുതിയ ചിത്രത്തിനും സംഗീതം ചെയ്യുന്നത്. സൂര്യ-കെ.വി ആനന്ദ് കൂട്ടുക്കെട്ടില്‍ മുന്‍പ് പുറത്തിറങ്ങിയ അയന്‍,മാട്രാന്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഈ ചിത്രങ്ങളുടെ വിജയം പുതിയ സിനിമയിലും ഈ കുട്ടുക്കെട്ട് ആവര്‍ത്തിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം

    ദുല്‍ഖറിന്റെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തി, പ്രേക്ഷകര്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്!!ദുല്‍ഖറിന്റെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തി, പ്രേക്ഷകര്‍ അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്!!

    പൂമരത്തിന്റെ റിലീസ് വൈകിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ? കാളിദാസ് ജയറാമിന്റെ മറുപടി? കാണൂ!പൂമരത്തിന്റെ റിലീസ് വൈകിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ? കാളിദാസ് ജയറാമിന്റെ മറുപടി? കാണൂ!

    English summary
    after NGK actor surya's 37th film with this director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X