»   » ബാവുട്ടിയുടെ നാമത്തില്‍-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം

ബാവുട്ടിയുടെ നാമത്തില്‍-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം

Posted By:
Subscribe to Filmibeat Malayalam
Bavuttiyude Naamathil
അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരിയ്ക്കുന്നു. ഉത്രാടം നാളില്‍ ഫേസ്ബുക്കിലൂടെയാണ് രഞ്ജിത്ത് തന്റെ പുതിയ സിനിമയുടെ വിവരങ്ങള്‍ ചലച്ചിത്രപ്രേമികളെ അറിയിച്ചിരിയ്ക്കുന്നത്.

മലയാളിയെ ഏറെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിന് ശേഷം ബാവുട്ടിയുടെ നാമത്തില്‍ എന്ന പ്രൊജക്ടാണ് മമ്മൂട്ടിയ്ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. നേരത്തെ മലബാര്‍ എന്ന പേരാണ് ചിത്രത്തിനായി അണിയറക്കാര്‍ പരിഗണിച്ചിരുന്നത്.

ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാവുട്ടിയെന്ന കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി വെള്ളിത്തിരയിലെത്തുക. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ ഫിിലിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുന്നത് മനോജ് പിള്ളയാണ്. ഒക്‌ടോബര്‍ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

നേരത്തെ ജിഎസ് വിജയന് പകരം രഞ്ജിത്ത് തന്നെ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിജയന്‍ തന്നെയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍ സംവിധാനം ചെയ്യുകയെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്. കാവ്യ മാധവന്‍ നായികയായെത്തുന്ന ചിത്രത്തില്‍ മറ്റുതാരങ്ങളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

പുരസ്‌കാര വേദികളിലും വാണിജ്യമേഖലയിലും ഒരുപോലെ തിളങ്ങിയ പ്രാഞ്ചിയേട്ടന്റെ മികവ് ബാവുട്ടിയ്ക്കും കാഴ്ചവെയ്ക്കാന്‍ കഴിയുമോയെന്നാണ് ചലച്ചിത്ര പ്രേമികളുടെ പ്രതീക്ഷ.

English summary
Capitol Theatre brings to you the next edition of our kind of cinema - "Bavuttiyude Naamathil"- After Pranchi , Mammukka is Bavutty this time,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam