»   » മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാലം കഴിഞ്ഞാല്‍ ഞങ്ങളൊക്കെ അനാഥരാകുമെന്ന് സംവിധായകന്‍!

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കാലം കഴിഞ്ഞാല്‍ ഞങ്ങളൊക്കെ അനാഥരാകുമെന്ന് സംവിധായകന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പെരുമാറ്റത്തെ കുറിച്ച് പലരും മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സെറ്റില്‍ എല്ലാവരോടും ഒരുപോലെ പെരുമാറും. വലിയവരെന്നോ ചെറിയവരെന്നോ വേര്‍തിരിവില്ലാത്ത പെരുമാറ്റം.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ എകെ സാജന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെ കുറിച്ചും പറയുകയുണ്ടായി. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും കരുതലുള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് എകെ സാജന്‍ പറഞ്ഞു.

മമ്മൂട്ടി പെട്ടന്ന് സ്‌നേഹം പ്രകടിപ്പിക്കില്ല

കണ്ടാല്‍ ഉടന്‍ തന്നെ ഓടി വന്ന് കെട്ടി പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന ആളല്ല മമ്മൂട്ടി. പരിചയപ്പെട്ട് കഴിഞ്ഞാല്‍ പതിയെയാണ് ആ സ്‌നേഹം നമ്മൡലേക്ക് എത്തുന്നതെന്ന് എകെ സാജന്‍ പറഞ്ഞു.

വ്യക്തി ജീവിതത്തില്‍

വ്യക്തി ജീവിതത്തില്‍ പോലും സ്വാധീനം ചെലുത്താറുണ്ട് മമ്മൂട്ടിയെന്ന് എകെ സാജന്‍ പറഞ്ഞു. സംവിധായകന്‍ പത്മരാജന്‍ ജീവിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയെ വച്ച് ഒരു പത്ത് സിനിമകളെങ്കിലും ചെയ്യുമായിരുന്നുവെന്ന് എകെ സാജന്‍.

അസാധ്യ അഭിനയം

മമ്മൂട്ടി ചെയ്ത സിനിമകള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് എകെ സാജന്‍ പറയുന്നു. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമരം, ന്യൂഡല്‍ഹി, ഒരു സിബിഐ ഡയറി കുറിപ്പ്, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, അതിരാത്രം,മതിലുകള്‍,മൃഗയ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടാതാണെന്ന് എകെ സാജന്‍ പറയുന്നു.

ഇവരുടെയൊക്കെ കാലം കഴിഞ്ഞാല്‍

ഞാന്‍ മുമ്പ് പലരോടും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലിന്റെയുമൊക്കെ കാലം കഴിഞ്ഞാല്‍ നമ്മള്‍ അനാഥരാകുമെന്ന് എകെ സാജന്‍ പറയുന്നു.

English summary
After The End Of Superstars Era, We Will Be Left Orphaned, Says AK Sajan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam