»   » വില്ലന്‍ കഴിഞ്ഞു, ഇമോഷണല്‍ ത്രില്ലര്‍ വിട്ട് അല്പം രാഷ്ട്രീയം പറയാന്‍ ഒരുങ്ങി ബി ഉണ്ണികൃഷ്ണന്‍...

വില്ലന്‍ കഴിഞ്ഞു, ഇമോഷണല്‍ ത്രില്ലര്‍ വിട്ട് അല്പം രാഷ്ട്രീയം പറയാന്‍ ഒരുങ്ങി ബി ഉണ്ണികൃഷ്ണന്‍...

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ പേരില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും രണ്ട് തട്ടില്‍ നിന്ന ഒരു ചിത്രമാണ് വില്ലന്‍. ഏറെ പ്രതീക്ഷകളും പ്രിറിലീസ് ഹൈപ്പുമായി എത്തിയ ചിത്രം പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്തിയില്ല. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് കനത്ത വെല്ലുവിളി നേരിട്ടു. അതേ സമയം ചലച്ചിത്ര പ്രവര്‍ത്തകര്‍ ചിത്രത്തെ വാനോളം വാഴ്ത്തുകയും ചെയ്തു.

ആ കഥാപാത്രം തനിക്ക് ബോറടിച്ചു, അതുമായി ഇനി ബോളിവുഡിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് പാര്‍വ്വതി!

മമ്മൂട്ടി ചിത്രത്തിന് ക്രിസ്തുമസ് വരെ കാത്തിരിക്കണം, റിലീസിനൊരുങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സിനെ തട്ടി!

ഇപ്പോഴിതാ വില്ലന് ശേഷം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. പതിവ് ബി ഉണ്ണികൃഷ്ണന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമാണ് അണിയറില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ വിട്ട് അല്പം രാഷ്ട്രീയം സംസാരിക്കുന്നതായിരിക്കും പുതിയ ചിത്രം. നോട്ട് നിരോധനമാണ് ചിത്രത്തില്‍ വിഷയമാകുന്നത്.

ഇന്ത്യയെ കണ്ടെത്തല്‍

ഇന്ത്യയെ കണ്ടെത്തല്‍ എന്നാണ് ബി ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നോട്ട് നിരോധനമാണ് ചിത്രത്തിന്റെ പ്രമേയം. ഇതേ പ്രമേയം അവതരിപ്പിച്ച രഞ്ജിത്-മമ്മൂട്ടി ചിത്രം പുത്തന്‍പണത്തില്‍ നിന്ന് വ്യത്യസ്തമായി നോട്ട് നിരോധനം എങ്ങനെ ഒരു ശരാശരിക്കാരനെ ബാധിക്കുന്നുവെന്ന വിഷയത്തിലെ രാഷ്ട്രീയം ചോരാതെ അവതരിപ്പിക്കുകയാണ് ഇന്ത്യയെ കണ്ടത്തല്‍ എന്ന ചിത്രത്തിലൂടെ.

സുരാജ് വെഞ്ഞാറമ്മൂട് നായകന്‍

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ വച്ച സിനിമകള്‍ ഒരുക്കിയ ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കൂടൂതല്‍ സെലക്ടീവായി മാറുന്ന സുരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും ഇത്. യുവ താരങ്ങളെ നായകന്മാരാക്കി ഐ ലൗ മി എന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരുന്നു.

മറ്റൊരാളുടെ തിരക്കഥ

തിരക്കഥാകൃത്തായി സിനിമയിലെത്തി സംവിധായകനായി മാറിയ ചലച്ചിത്രകാരനാണ് ബി ഉണ്ണികൃഷ്ണന്‍. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് സജീവ് പാഴൂരാണ്. മറ്റൊരാളുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇന്ത്യയെ കണ്ടെത്തല്‍. സേതുവിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ഐ ലൗ മി ആയിരുന്നു ആദ്യ ചിത്രം.

ബിജു മേനോന്‍ ചിത്രത്തിന് ശേഷം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്നത് ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണ്. ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തം നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സുരജ് വെഞ്ഞാറമ്മൂട്.

ക്ഷീണമായ വില്ലന്‍

ബോക്‌സ് ഓഫീസിലെ പുത്തന്‍ റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു വില്ലന്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ചിത്രത്തേക്കുറിച്ച് ആദ്യ ദിനങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തന്നെയായിരുന്നു കാരണം. ഇത് ബി ഉണ്ണികൃഷ്ണന് ക്ഷീണമായി.

വഴിമാറി നടന്ന ചിത്രം

പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി നടന്ന ചിത്രമായിരുന്നു വില്ലന്‍. പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത ഈ വഴിമാറ്റത്തെ പക്ഷെ ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. മോഹന്‍ലാല്‍ എന്ന നടനെ പരമാവധി ചൂഷണം ചെയ്ത ചിത്രമായി വില്ലന്‍ മാറി എന്നും പരാമര്‍ശങ്ങള്‍ ഉണ്ടായി. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരും ഉണ്ടായിരുന്നു. എങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം ദയനീയമായി തകര്‍ന്നു.

English summary
After Villain B Unnikrishnan team up with Suraj Venjaramood. The movie is based not ban.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam